അമിതമായ ശരീരവണ്ണം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ധാരാളമാണ് പലതരത്തിലുള്ള എക്സർസൈസുകളും ഭക്ഷണത്തിലുള്ള ക്രമീകരണങ്ങളും എല്ലാം ചെയ്തു നോക്കിയിട്ടും പിന്നെയും തടി കുറയാതെ അതുപോലെ തന്നെ നിൽക്കുന്ന പലരെയും നമുക്ക് അറിയാം. അതുകൊണ്ടുതന്നെ അവർക്ക് പറഞ്ഞുകൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ലൊരു ടിപ്പാണ് ഇത്.
അതിനായി നമുക്ക് ആവശ്യമുള്ളത് കുടംപുളിയാണ് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ടു കുടംപുളി ഇടുക. ചെറിയ ചൂടുവെള്ളത്തിൽ ഇടുന്നതായിരിക്കും നല്ലത്. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഈ വെള്ളം കളഞ്ഞേ മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് അതേ കുടംപുളി തന്നെ അതിലേക്ക് ഇട്ട് അടുപ്പിൽ വച്ച് തിളപ്പിക്കുക.
പുളിയുടെ എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങിവരുന്നത് വരെ തിളപ്പിക്കുക തിളച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളത്തിന്റെ നിറം നന്നായി മാറിവരുന്നത് കാണാം. ശേഷം തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. ചൂടാറിയതിനു ശേഷം അരിച്ച് ഒരു ഗ്ലാസിലേക്ക് പകർത്തുക. ഈ കുടംപുളി വെള്ളമാണ് വണ്ണം കുറയ്ക്കുന്നതിനു വേണ്ടി നാം കുടിക്കാൻ പോകുന്നത്.
മാത്രമല്ല കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നമുള്ളവർ ഇത് കുടിക്കാൻ പാടില്ല. അതുപോലെ ഒരു മാസത്തോളം ഇത് തുടർച്ചയായി കുടിച്ചാൽ കുറച്ചുനാളത്തേക്ക് കുടിക്കാതെ ഇരിക്കുക. കുറച്ചുനാളത്തെ ഇടവേള എടുത്തതിനുശേഷം മാത്രം വീണ്ടും തുടങ്ങുക. രാവിലെ ഭക്ഷണത്തിനു മുൻപായി നാലോ അഞ്ചോ ടീസ്പൂൺ കഴിക്കുക ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം രണ്ടോ മൂന്നോ ടീസ്പൂൺ കഴിക്കുക രാത്രിയിലും അതുപോലെ തന്നെ കഴിക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ശരീരഭാരം കുറഞ്ഞിരിക്കും. Credit : Malayali corner