മലയാളികളുടെ പ്രിയ നടന് ആശംസകളുമായി ആരാധകർ!! ഹൃദയ സ്പർശിയായ വാക്കുകളുമായി സുപ്രിയ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് പൃഥ്വിരാജ് സുപ്രിയ എന്നിവരുടേത്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നാൾ മുതൽ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. പൃഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ ഒട്ടനേകം ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് മാത്രമല്ല താരത്തിന്റെ പ്രിയ പത്നിയായ സുപ്രിയയും ആരാധകരുടെ പ്രിയങ്കരി ആണെന്ന് പറയാം.സുപ്രിയ അഭിനയരംഗത്ത് ചുവട് ഉറപ്പിച്ചിട്ടില്ലെങ്കിലും സിനിമാ മേഖലയിലെ നിർമ്മാണവുമായി മുന്നോട്ടു പോവുകയാണ് എന്ന് പറയാം.

ഈ താര ദമ്പതികൾ ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും ആരാധകർക്ക് വളരെ പ്രിയമുള്ളതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബം പങ്കുവെക്കുന്ന ഏതൊരു വാർത്തയും സെക്കൻഡ്കൾക്ക് ഉള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് പൃഥ്വിരാജിന്റെ പിറന്നാൾ ആഘോഷത്തോടൊപ്പം ഉള്ള ചിത്രങ്ങൾ.ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ മലയാളികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു.

സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയുന്നത്. തുടർച്ചയായി 15 വർഷമായി നിങ്ങളുടെ ഒപ്പം ജന്മദിനം ഒരുമിച്ച് ആഘോഷിക്കുന്നത്. നിങ്ങളുടെ 25 വയസ്സ് മുതൽ ഇന്ന് 40 വരെ, ഞാൻ അടുത്ത് കണ്ട യാത്ര വളരെ സവിശേഷവും വ്യക്തിപരവുമാണ്. നിങ്ങളുടെ തൊഴിലിലും ജീവിതത്തിലും നിങ്ങൾ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുന്നതും ഉയർച്ച താഴ്ചകളിലൂടെ വ്യക്തിപരമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതും ഒരു യഥാർത്ഥ അനുഗ്രഹമാണ്.

ജന്മദിനാശംസകൾ ഇതാ നമ്മുടെ അടുത്ത ദശകത്തിലെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സിനിമയുടെയും ജീവിതത്തിന്റെയും നാളുകൾ. നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക, നിങ്ങളുടെ കൈപിടിച്ച് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. ഐ ലവ് യു എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ. നിരവധി പേരാണ് മലയാള സിനിമയിലെ ഈ അതുല്യ പ്രതിഭയ്ക്ക് പിറന്നാൾ ആശംസകൾളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *