മലയാളികളുടെ ജനപ്രിയ നായകൻ ദിലീപിന് പിറന്നാൾ ആശംസകളുമായി ആരാധകർ!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ജനപ്രിയ നായകനാണ് ദിലീപ്. മലയാളികളുടെ പ്രിയങ്കരനായത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ആണ് നടൻ ദിലീപിന്റെ പുതിയ വിശേഷങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ദിലീപിന്റെ പിറന്നാൾ.

താരത്തിന്റെ പിറന്നാൾ വിവരം മലയാളികൾ അറിഞ്ഞ നിമിഷം തൊട്ട് സമൂഹ മാധ്യമങ്ങളിൽ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും ഇടം പിടിക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വിവരം തരംഗം സൃഷ്ടിച്ചത് എന്ന് പറയാം. ദിലീപിന്റെ മൂത്തമകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും മീനാക്ഷിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്തെത്താറുണ്ട്.

അച്ഛനായ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ഉള്ള മീനാക്ഷിയുടെ പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ഇത്തവണ പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. മീനാക്ഷിയുടെ ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. സെക്കൻഡുകൾക്കുള്ളിൽ ആണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. മീനാക്ഷിയുടെയും ദിലീപിന്റെയും ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

ജനപ്രിയ നായകന് ജന്മദിനാശംസകൾ എന്നും, ഹാപ്പി ബർത്ത് ഡേ ദിലീപേട്ടാ എന്നും, മറക്കാൻ കഴിയാത്ത വേഷങ്ങളിൽ വന്ന് ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വിസ്മയിപ്പിച്ചും ജന മനസ്സിൽ ഇടം നേടിയ ജനപ്രിയ നായകൻ ദിലീപേട്ടന് പിറന്നാൾ ആശംസകൾ എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. ആരാധകർ മാത്രമല്ല ഒട്ടനേകം താരങ്ങളും പിറന്നാൾ ആശംസകൾ ആയി രംഗത്ത് എത്തുന്നുണ്ട്.  ഇനിയും ഈ താരത്തിന്റെയും താരകുടുംബത്തിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാനാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *