മലയാളികളുടെ ദിവ്യ ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നൽകി ആരാധകർ.!! ആശംസകളിൽ സന്തോഷിച് താരം. | Fans Gave Birthday Wishes To Malayalee’s Divya Unni.

Fans Gave Birthday Wishes To Malayalee’s Divya Unni : ‘നീയെത്ര ധന്യ’, ‘പൂക്കാലം വരവായ്’ എന്ന സിനിമയിലൂടെ ബാല താരമായി കടന്നു വന്ന് സിനിമാ മേഖലയിൽ ചുവടുറപ്പിച്ച നടിയാണ് ദിവ്യ ഉണ്ണി. വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ നായിക കഥാപാത്രമായി ആരാധകർക്കു മുൻപിൽ വന്ന് മലയാളികളുടെ ഹൃദയം കവർന്നെടുത്ത നായികയാണ് ദിവ്യ. പിന്നിട് നീ വരുവോളം, കാരുണ്യം, കഥാനായകൻ, ഒരു മറവത്തൂർ കനവ്, ആകാശഗംഗ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് കന്നട എന്നിങ്ങനെ നിരവധി ഭാഷകളിലും താരം അഭിനയിച് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. നല്ലൊരു നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് ദിവ്യ ഉണ്ണി. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം നാടോടി നൃത്തം എന്നിവയിലും താരം പ്രാവീണ്യം നേടുകയും ഡാൻസ് ടീച്ചർ ആയ് കുട്ടികൾക്ക് തന്റെ അറിവ് പകർന്നു കൊടുക്കുകയും ചെയുന്നു.

തന്റെ അഭിനയം കൊണ്ടും മാസ്മരികമായ നൃത്തച്ചുവടുകൾ കൊണ്ടും കൊണ്ടും നിരവധി മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. നിരവധി ആരാധകർ ഉള്ള താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിവാഹത്തിനുശേഷം സിനിമ മേഖലയിൽ അധികം സജീവമല്ലാത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 2 ന് ആണ് താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നത്. സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാൾ ദിവസം ഓർത്തെടുത്ത് സോഷ്യൽ മീഡിയ വഴി താരത്തിന് ആശംസകൾ അറിയിച്ചത്. ഒപ്പം നൽകാനും മറന്നില്ല ഓണാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *