മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ ഏതൊരു വിശേഷവും ആരാധകർക്കിടയിൽ വളരെയധികം പ്രചാരം ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ ഫഹദ് സജീവമല്ലെങ്കിലും നസ്രിയയിലൂടെയാണ് ആരാധകർ ഈ താര ദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. സെലിബ്രേററ്റികൾക്ക് എല്ലാം തന്നെ വാഹനത്തോട് വളരെയധികം പ്രിയമുള്ള കാര്യം മലയാളികൾക്ക് ഏവർക്കും സുപരിചിതമാണ്.
അവരുടെ വാഹന കമ്പം പല അഭിമുഖങ്ങളിലൂടെയും പലപ്പോഴായും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഈയടുത്ത് തന്നെ നടൻ ആസിഫ് അലി, അപർണ ബാലമുരളി, ലാലേട്ടൻ എന്നിവർ പുതിയ വാഹനങ്ങൾ വാങ്ങിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ അറിഞ്ഞതാണ്. എന്നാൽ അതിനു പിന്നാലെ ഇവരുടെ കൂട്ടത്തിലേക്ക് വീണ്ടും ഒരു പുതിയ വാഹനം വാങ്ങി നടൻ ഫഹദ് ഫാസിലും എത്തുകയാണ്. ലംബോർഗിനി ഉറൂസ് എന്ന വാഹനം വാങ്ങിയതിന് പിന്നാലെയാണ് മിനിയുടെ കൺട്രിമാൻ ജെസി ഡബ്ലിയു ഇൻസ്പയേർഡ് ഫഹദ് സ്വന്തമാക്കുന്നത്.
പോർഷെ, ലംബോർഗിനി , കരേര, ടോടോയോട്ട എന്നി വാഹനങ്ങളുടെ ശേഖരണത്തിലേക്കാണ് മിനി കൺട്രിമാൻ എത്തുന്നത്. ഏകദേശം 40 ലക്ഷത്തിന് മുകളിൽ വില വരുന്ന ഈ വാഹനം ആണ് ഫഹദ് സ്വന്തമാക്കുന്നത്. നടൻ ഫാദിന്റെയും പുത്തൻ കാറിന്റെയും ചിത്രങ്ങൾ പുറത്തുവന്നതോടെ ധാരാളം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. വന്നുവന്ന് ഇപ്പോൾ ദുൽഖർ സൽമാന്റെ കയ്യിൽ ഉള്ളതിനേക്കാൾ കൂടുതലും ഫഹദ് ഫാസിന്റെ കൈയിൽ ആണല്ലോ എന്നും, ഇതിനൊരു അന്ത്യം ഇല്ലേ എന്നും ആരാധകർ തമാശ രൂപേണ കമന്റുകളിലൂടെ പറയുന്നുണ്ട്.
മിനിയുടെ വാഹനങ്ങളിൽ ഏറ്റവും കരുത്തറ്റ വാഹനമാണ് ഫഹദ് സ്വന്തമാക്കുന്നത്. ഈ വാഹനത്തിന്റെ വില കേട്ട് അമ്പരപ്പിൽ ആണ് ആരാധകർ. ഫഹദ് ഫാസിലിന്റെ മിനി കൺട്രിമാൻ എന്ന പുതിയ വാഹനം കൂടി എത്തിയപ്പോൾ യുവ നടന്മാരുടെ വാഹന ശേഖരണത്തിൽ താരം മുൻപന്തിയിൽ സ്ഥാനം പിടിക്കുകയാണെന്നും പറയാം. നിരവധി പേരാണ് ഫഹദിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.
View this post on Instagram