സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും തിളങ്ങുന്നതിനും പലതരത്തിലുള്ള ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും കെമിക്കലുകളും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണിയായി മാറുന്നു. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടുള്ള കരിവാളിപ്പ് പലരെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ്.
താൽക്കാലികമായി ഫലം ലഭിക്കുന്നതിന് ചില ക്രീമുകൾ സഹായകമാകുമെങ്കിലും ഇവ മറ്റുപല പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യസംരക്ഷണം നടത്തുന്നതാണ് ഏറ്റവും ഉത്തമം. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്. പോഷകങ്ങളുടെ ഉറവിടമായി അറിയപ്പെടുന്ന ഒന്നാണ് പപ്പായ.
പച്ച പപ്പായയും പഴുത്തതും ഒരുപോലെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തിന്റെ കരുവാളിപ്പും കറുത്ത പാടുകളും പൂർണമായും മാറ്റുന്നതിന് പഴുത്ത പപ്പായ ഉപയോഗിച്ച് ഒരു ഫേസ്പാക്ക് ഉണ്ടാക്കാം. ഈ പാക്ക് ഉണ്ടാക്കുന്നതിന് നല്ലവണ്ണം പഴുത്ത പപ്പായ തിരഞ്ഞെടുക്കുക. അത് നല്ലോണം സ്മാഷ് ചെയ്തു അതിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കുക.
മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പൂർണ്ണമായും മാറ്റുന്നതിന് അരിപ്പൊടി വളരെയധികം ഗുണം ചെയ്യും. വരണ്ട ചർമക്കാരാണെങ്കിൽ അതിലേക്ക് അല്പം ഒലിവ് ഓയിലോ പാലോ ചേർത്ത് കൊടുക്കണം. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിച്ചാൽ തന്നെ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാവും. വളരെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.