സ്ത്രീ എന്ന പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ ഒരു പ്രായമാകുമ്പോൾ മുഖക്കുരു വരുന്നത് സ്വാഭാവികമാണ് എന്നാണ് വരുന്ന മുഖക്കുരു വളരെ വേദനയറിയതാണെങ്കിലും അത് വളരെയധികം വിഷമം നിറഞ്ഞ അവസ്ഥയാണ്. അങ്ങനെയുള്ളപ്പോൾ മുഖമൊന്നു തൊടാൻ പോലും ആർക്കും പറ്റുമെന്ന് തോന്നുന്നില്ല. അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അതിന്റെ വേദനയെപ്പറ്റി അറിയാൻ സാധിക്കും. എന്നാൽ ഇനി അത്തരം വേദനകൾ ആരും തന്നെ സഹിക്കേണ്ട കാര്യമില്ല.
വളരെ പെട്ടെന്ന് തന്നെ വേദന ഇല്ലാതാക്കുവാനും ചുവന്ന തുടുത്ത മുഖക്കുരുവിനെയും വേരോടെ ഇല്ലാതാക്കുവാനും ഒരു കിടിലൻ ടിപ്പ് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. എന്താണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കട്ടിയുള്ള ടവൽ എടുക്കുക. അതിലേക്ക് കുറച്ച് ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. കെട്ടിവയ്ക്കുക. അതിനുശേഷം മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കി മുഖക്കുരു ഉള്ള ഭാഗത്തെല്ലാം തന്നെ കുറച്ച് സമയം നന്നായി അമർത്തി കൊടുക്കുക.
ഒരു 10 മിനിറ്റ് എങ്കിലും ഇതുപോലെ അമർത്തി കൊടുക്കേണ്ടതാണ്. മുഖക്കുരു ഉള്ള ഭാഗം നല്ലതുപോലെ തണുത്തു വരണം ദിവസത്തിൽ ഒരു നാലു പ്രാവശ്യമെങ്കിലും നിങ്ങൾ തുടർച്ചയായി ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ റിസൾട്ട് നന്നായി ലഭിക്കുകയുള്ളൂ. തുടർച്ചയായ ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ മുഖത്തെ എല്ലാ വേദനയുള്ള കുരുക്കളും മാറി മുഖം ക്ലീനായി വരുന്നതായിരിക്കും.
മുഖക്കുരു എല്ലാം മാറിയാൽ കൂടിയും ദിവസത്തിൽ ഒരു നേരമെങ്കിലും ഇതുപോലെ മുഖം ഐസ്ക്യൂബ് വെച്ച് തണുപ്പിച്ചെടുക്കേണ്ടതാണ് എങ്കിൽ മാത്രമേ പിന്നീട് ഒരിക്കലും ഇതുപോലെ വേദനിക്കുന്ന മുഖക്കുരു തിരിച്ചു വരാതിരിക്കുകയുള്ളൂ. അതുകൊണ്ട് എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരുമിച്ചു കൊണ്ട് തന്നെ നമുക്ക് ഈ വേദനയെ ഇല്ലാതാക്കി എടുക്കാൻ സാധിക്കും ഇതിനുവേണ്ടി ആരും തന്നെ വലിയ വില കൊടുത്ത് ക്രീമുകളും മറ്റും വാങ്ങേണ്ട ആവശ്യമില്ല. Credit : Malayali corner