മുഖസൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചിലരുടെ മുഖത്ത് ചുണ്ടിന്റെ സൈഡിൽ ചെറിയ രീതിയിൽ എങ്കിലും ഒരു വര കാണാം. അതുപോലെ തന്നെ മുഖത്ത് ധാരാളം ചുളിവുകളും ഉണ്ടായേക്കാം. ചിലപ്പോൾ മുഖക്കുരു വന്ന് പോയ പാടുകൾ ആയിരിക്കാം ചുളിവുകൾ ആയി അവശേഷിക്കുന്നത്.
ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന പാടുകളും വരകളും എല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാം. അതിനായി മൂന്ന് ചേരുവകൾ മാത്രം മതി. ഇത് ഉപയോഗിച്ച് ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ഇതിനായി എന്തു ചെയ്യണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുത്ത് മാറ്റുക.
അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ പാലു ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് രാത്രിയിൽ കിടക്കുന്നതിനു മുൻപായി മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം നല്ലതുപോലെ ഉണങ്ങാനായി അനുവദിക്കുക.
ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ആദ്യ യൂസിൽ തന്നെ നല്ല രീതിയിൽ മാറ്റം ഉണ്ടാകുന്നത് നിങ്ങൾക്ക് തന്നെ കാണാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതുപോലെ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ചർമ്മം വളരെ സോഫ്റ്റ് ആയി വരുന്നതിന് ഇത് വളരെയധികം സഹായിക്കും. എല്ലാവരും തന്നെ ചെയ്തു നോക്കൂ. മാറ്റം നേരിട്ട് അറിയാം. Credit : Malayali Corner