ഭാര്യക്കും മകനും ഒപ്പം പിറന്നാൾ ആഘോഷിച്ച് എവർഗ്രീൻ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ.!!

മലയാളികളുടെ പ്രിയനടൻ ആണ് ചാക്കോച്ചൻ. റൊമാന്റിക് ഹീറോ എന്നോർക്കുമ്പോൾ തന്നെ ആദ്യം ഓർമ്മവരുന്ന മുഖമാണ് താരത്തിന്റേത് എന്ന് പറയാം. ഒരു കാലത്ത് യുവതി യുവാക്കളുടെ പ്രണയ നായകനായിരുന്നു ചാക്കോച്ചൻ. അത്രമാത്രം ചാക്കോച്ചൻ അഭിനയിച്ച ഓരോ സിനിമകളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്ന് പറയാം. ചാക്കോച്ചനോടുള്ള ആ ഇഷ്ടം ഇന്നും മലയാളികൾക്ക് ഉണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും ചിത്രങ്ങളും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ചാക്കോച്ചന്റെ പുതിയ വീഡിയോ. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം അതി ഗംഭീരമായി നടത്തുന്നത്. ഇതിന്റെ ചിത്രങ്ങൾ വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ഭാര്യ പ്രിയയും മകനായ ഇസാക്കിനും ഒപ്പം വളരെ ആഘോഷത്തോടും ആർഭാടത്തോടും കൂടിയാണ് പിറന്നാൾ ആഘോഷം നടത്തുന്നത്. വൈദേകം ആയുർവേദ വില്ലയിൽ വെച്ചായിരുന്നു താരത്തിന് ഈ സർപ്രൈസ് പാർട്ടി നൽകുന്നത്. കുടുംബത്തോടുള്ള ഈ മനോഹരമായ ദൃശ്യങ്ങൾ ആണ് ഇൻസ്റാഗ്രാമിൽകൂടി പോസ്റ്റ് ചെയുന്നത്. സെക്കന്റുകൾക്കുള്ളിൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഈ വീഡിയോ വൈറൽ ആക്കി മാറ്റുന്നത്. നിരവധി താരങ്ങളും ചാക്കോച്ചന്റെ ഈ വീഡിയോയ്ക്ക് ഒട്ടനേകം ലൈക്കുകളും കമന്റുകളും നൽകിയിരുന്നു.

ഒപ്പം തന്നെ പിറന്നാൾ ആശംസകളും ആരാധകർ നേരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ പുതിയൊരു ചാക്കോച്ചനെയാണ് മലയാളി പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. റൊമാന്റിക് ഹീറോ എന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു എന്ന് പറയാം. ഇനിയും ഇതുപോലുള്ള ചാക്കോച്ചന്റെ സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *