തട്ടുകടയിൽ നിന്നും കിട്ടുന്ന നല്ല മൊരിഞ്ഞ കായ ബജി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ആദ്യം തന്നെ ആവശ്യത്തിന് കായ എടുത്ത് അതിന്റെ തോല് എല്ലാം കളഞ്ഞ് വളരെ കനം കുറഞ്ഞ മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് കടലമാവ് ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.. അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക.
കൂടാതെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ കായപ്പൊടിയും ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതുകഴിഞ്ഞ് ഒരു സ്പൂൺ കൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ബജിയുടെ മാവ് തയ്യാറാക്കി എടുക്കുക.
മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുപാട് ലൂസായി പോകാതെയും എന്നാൽ ഒരുപാട് കട്ടിയായി പോകാതെയും മാവ് തയ്യാറാക്കി എടുക്കുക. മുറിച്ചു വച്ചിരിക്കുന്ന കായയിൽ മാവ് പിടിച്ചിരിക്കാൻ പറ്റുന്ന കട്ടി ഉണ്ടായിരിക്കണം. മാവ് തയ്യാറായതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം മുറിച്ചു വച്ചിരിക്കുന്ന ഓരോ കായയും മാവിലേക്ക് ഇട്ട് പൊതിഞ്ഞെടുക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് മുക്കി വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ എല്ലാ കായയും തയ്യാറാക്കി എടുക്കുക. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ചൂടോടുകൂടിയ കായ ബജി ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.