മായാത്ത ഓർമ്മയായി ഇന്നും നടൻ.!! ബാല്യകാല ചിത്രത്തിൽ നിന്നും നടനെ മറക്കാത്തവർ ആരൊക്കെ?? | Do You Understand This Star?

Do You Understand This Star : 70 കളിലെ സിനിമകൾ തൊട്ട് നിറസാന്നിധ്യമായിരുന്ന താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത് . പലരും താരത്തിന്റെ ചിത്രങ്ങൾ അത്ഭുതത്തോടെയാണ് നോക്കിയത്. പലർക്കും താരത്തിന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ കണ്ടു താരം ഏതാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

മലയാള സിനിമകളിൽ തന്റെ അഭിനയം കൊണ്ട് മാന്ത്രിക ലോകം സൃഷ്ടിച്ച തിലകന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പെരിയാർ എന്ന മലയാള സിനിമയിലൂടെ ആണ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം തിലകൻ കുറിക്കുന്നത്. തുടർന്ന് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, പ്രേം നസീറിനെ കാണാനില്ല, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഒരു കൊച്ചു കഥ ആരും പറയാത്ത കഥ, തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി.

ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരം തന്റെ മാസ്മരികമായ അഭിനയത്തിലൂടെ സഹ നടനനുള്ള നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കി. ഋതുഭേദം എന്ന സിനിമയിലൂടെയാണ് ആദ്യമായി താരത്തിന് അവാർഡ് ലഭിക്കുന്നത്. പിന്നീട് അവാർഡുകളുടെയും ചിത്രങ്ങളുടെയും ഘോഷയാത്രയായിരുന്നു. സഹ നടൻ , അച്ഛൻ തുടങ്ങി തനിക്കു കിട്ടുന്ന ഏത് വേഷവും അതി മനോഹരമാക്കി.

ശ്യാം മേനോൻ സംവിധാനം ചെയ്ത ബാംഗിൾസ് എന്ന സിനിമയിലാണ് തിലകൻ അവസാനമായി അഭിനയിക്കുന്നത്. 2012 സെപ്റ്റംബർ മാസത്തിലായിരുന്നു താരം ഈ ഈ ലോകത്തോട് വിട പറയുന്നത്. സിനിമാലോകത്ത് സജീവമായ താരത്തിന്റെ വിയോഗം ആരാധകരെയും സഹതാരങ്ങളെയും ഏറെ വിഷാദത്തിലാഴ്ത്തി. ഒട്ടനവധി സിനിമകളിലൂടെ മലയാളികൾക്ക് ഒരുപാട് കഥാപാത്രങ്ങളെ നൽകിയ താരത്തെ ഇന്നും ഓർമ്മിക്കുന്നു. നിരവധി പേരാണ് താരത്തിന്റെ ബാല്യകാല ചിത്രത്തിന് ലൈക്കുകൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *