ഇനി മൂന്നുമാസമായാലും ഗ്യാസ് തീരില്ല, ഇതാ ചില കിടിലൻ ടിപ്പുകൾ…

ഒരുമാസം എത്തുന്ന ഗ്യാസിൽ നമ്മൾക്ക് എങ്ങനെ രണ്ടുമാസം എത്തിക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്. രാത്രി അടുക്കളയിലെ പണികളെല്ലാം കഴിഞ്ഞതിനുശേഷം കിടക്കാൻ പോകുന്നതിനു മുൻപായി ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അതിലൂടെ ഗ്യാസ് ലീക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്.

അതുപോലെ തന്നെ നമ്മൾ ഗ്യാസ് ഉപയോഗിക്കാത്ത സമയങ്ങളിലും റെഗുലേറ്റർ ഓഫ് ചെയ്യുന്നത് നല്ലതാണ്. കുടിക്കാനുള്ള വെള്ളം തിളപ്പിക്കുന്ന സമയത്ത് മൂടി വെച്ച് തിളപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ കൂടുതൽ ഗ്യാസ് അവിടെ ഉപയോഗിക്കേണ്ടതായി വരും. പച്ചക്കറികളും ധാന്യങ്ങളും എല്ലാം വേവിച്ചെടുക്കുവാനായി കൂടുതലും കുക്കർ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

മറ്റു പാത്രങ്ങളിൽ വേവിക്കുന്ന സമയത്ത് കൂടുതൽ സമയമെടുക്കുകയും കൂടുതൽ സമയം കത്തിക്കേണ്ടതായും വരുന്നു അത്തരം സന്ദർഭങ്ങളിൽ ഗ്യാസിന്റെ ഉപയോഗവും കൂടുന്നു. കുക്കറിൽ ചോറ് പാചകം ചെയ്യാൻ ഇഷ്ടപ്പെടാത്തവരാണ് മിക്ക ആളുകളും എന്നാൽ കുക്കറിൽ ചോറ് വയ്ക്കുകയാണെങ്കിൽ ഗ്യാസ് കൂടുതൽ ചിലവാകുകയില്ല. അരിയുടെ വേവിന്റെ മുക്കാൽ ഭാഗമായി കഴിയുമ്പോൾ അതിലെ വെള്ളം ഊറ്റി കളഞ്ഞ്.

നല്ല തിളച്ച വെള്ളം ഒഴിച്ച് കുറച്ചുസമയം തിളപ്പിച്ചാൽ ചട്ടിയിൽ ചോറ് പാചകം ചെയ്യുന്ന രീതിയിൽ കുക്കറിൽ പാചകം ചെയ്യുന്ന ചോറ് നമുക്ക് ലഭിക്കും. ഇഡ്ഡലി, പുട്ട് എന്നിവ തയ്യാറാക്കുമ്പോൾ അതിലെ വെള്ളത്തിൽ മുട്ടയും മറ്റും പുഴുങ്ങാൻ ഉപയോഗിച്ചാൽ ആ രീതിയിലും ഗ്യാസ് നമുക്ക് സംഭരിക്കാവുന്നതാണ്. അടുക്കളയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും ഉണ്ടാകും. അത്തരത്തിലുള്ള ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.