മഴക്കാലത്ത് തുണി ഉണങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തുണി ഉണക്കുന്നതിനായി ഒരു എളുപ്പവഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മഴക്കാലം ആകുമ്പോൾ എത്രയൊക്കെ തുണി അകത്തിട്ടു ഉണക്കിയാലും വെയിലത്തിട്ട് ഉണക്കുന്നതിന്റെ ഗുണം ലഭിക്കുകയില്ല. തുണികളിൽ നിന്ന് ഒരു ചീഞ്ഞ മണവും നനവും അനുഭവപ്പെടാം.
പുറത്ത് തുണികൾ ഇടാൻ പറ്റാത്ത സാഹചര്യമാകുമ്പോൾ അകത്തു തന്നെ അയട്ടി തുണി ഇടുന്നതാണ് പലരും ചെയ്യുക. എന്നാൽ ഒരുപാട് തുണികൾ ഉണ്ടാവുമ്പോൾ അകത്ത് ഇത്രയും തന്നെ ഇടുവാൻ സാധിക്കുകയില്ല. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർ ആണെങ്കിൽ അഴകെട്ടാനും തുണി ഉണക്കാനും ബുദ്ധിമുട്ട് നേരിടും. അത്തരക്കാർക്കുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്.
100 രൂപ കൊടുത്തു ആമസോണിൽ നിന്നും വാങ്ങിക്കാൻ കഴിയുന്ന ഒരു സ്റ്റാൻഡിനെ കുറിച്ചാണ് പറയുന്നത്. നിരവധി തുണികൾ ഇതിൽ ഇട്ട് ഉണക്കാൻ സാധിക്കുന്നതാണ്. ഉപയോഗശേഷം അത് മടക്കി എവിടെയെങ്കിലും സൂക്ഷിക്കുകയും ചെയ്യാം. സോക്സ്, ടവലുകൾ, ഇന്നർ വയറുകൾ തുടങ്ങിയവയെല്ലാം ഒരു ഹാങ്ങറിൽ തൂക്കി സ്റ്റാൻഡ് ആവുന്നതാണ്. അതുപോലെതന്നെ ഷർട്ടുകളും ചുളിവുകൾ വരാതെ നല്ല രീതിയിൽ ഉണക്കിയെടുക്കാം.
ബെഡ്ഷീറ്റുകൾ ആണെങ്കിലും പുതപ്പുകൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇതിലിട്ട് ഉണക്കിയെടുക്കാം. അലക്കിയതിനു ശേഷം വാഷിംഗ് മെഷീനിൽ തന്നെ ട്രൈ ചെയ്ത് എടുക്കുന്നതുകൊണ്ട് ഇവയെല്ലാം കൂടി ഒരു സ്റ്റാൻഡിൽ ഇടുമ്പോൾ വേഗത്തിൽ ഉണങ്ങി കിട്ടുകയും ചെയ്യും വെയിൽ വരുന്ന സമയത്ത് സ്റ്റാൻഡ് അങ്ങനെ പുറത്തേക്ക് എടുത്ത് വെച്ചാലും മതിയാകും. നിത്യജീവിതത്തിൽ ഉപകാരപ്രദമായ നിരവധി ടിപ്പുകൾ ഈ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ.