പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വായ്നാറ്റം. പ്രായഭേദം എന്നെ പലരും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ വാസ്തവത്തിൽ മിക്ക ആളുകൾക്കും വായനാറ്റം ഉണ്ടോ ഇല്ലയോ എന്ന് സ്വയം പരിശോധിക്കുവാൻ സാധിക്കുന്നില്ല. രാവിലെ നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്നാറ്റം മാറാത്തവർ ഒത്തിരിയുണ്ട്. ചിലരുടെ ആത്മവിശ്വാസം പോലും ഇതുമൂലം തകരുന്നു.
വായ് നാറ്റത്തിനുള്ള കാരണങ്ങൾ പലതാണ്. രാവിലെ എണീക്കുമ്പോൾ താൽക്കാലികമായി പലർക്കും വായനാറ്റം അനുഭവപ്പെടാറുണ്ട്. ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും ഇതുമൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഇത്തരം കീടാണുക്കളുടെ പ്രവർത്തന മൂലം ഉണ്ടാകുന്ന സംയുക്തങ്ങൾ ദുർഗന്ധത്തിന് കാരണമാകുന്നു. വായിലോ മറ്റേതെങ്കിലും ഭാഗത്തോ ബാധിക്കുന്ന ചില രോഗങ്ങൾ ഇതിന് കാരണമാകുന്നു.
ദന്തക്ഷയം, മോണ വീക്കം, നാവിൽ ഉണ്ടാകുന്ന പൂപ്പൽ, മോണയിലെ പഴുപ്പ് ഇവയെല്ലാം ആണ് ചില കാരണങ്ങൾ. ഉദര സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും വായ്നാറ്റം അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് ഇല്ലാതാക്കാനായി ചില എളുപ്പ വഴികൾ പരിചയപ്പെടാം. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് കവിൾ കൊള്ളുന്നത് ഇത് മാറുന്നതിന് സഹായിക്കും.
ചെറിയ കഷ്ണം കുക്കുമ്പർ മുറിച്ചെടുത്ത് വായ്ക്കുള്ളിൽ 30 സെക്കൻഡ് വയ്ക്കുക ഇത് രണ്ടാമത്തെ ടിപ്പ് ആണ്. നമ്മുടെ വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് ഇതിന് സാധിക്കും. അടുത്തതായി ഒരു ഗ്ലാസ് വെള്ളത്തിൽ വെറ്റില മുറിച്ചിട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ചൂടാറിയതിനു ശേഷം ഈ വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് വായ്നാറ്റം മാറാൻ സഹായിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.