ഈ കാണുന്ന പൂവിന്റെ പേര് പറയാമോ.. ആർക്കും വേണ്ടാതെ വഴിയരികിൽ നിൽക്കുന്ന ഈ ചെടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങളെ പറ്റി അറിയാൻ വീഡിയോ കാണുക.. | Health Benefits Of Erikku

നിരവധി സവിശേഷതകൾ നിറഞ്ഞ ഒരു ചെടിയാണ് എരിക്ക്. കാലുവേദനയ്ക്കും ഉപ്പൂറ്റി വേദനയ്ക്കും എരിക്കിന്റെ ഇല തുണിയിൽ കെട്ടി ചൂടുവെള്ളത്തിൽ കിഴി പിടിക്കുന്നത് വളരെ വലിയ ആശ്വാസമാണ്. അതുപോലെ തന്നെ എരിക്കിന്റെ ഇല തിളപ്പിച്ചെടുക്കുന്ന വെള്ളം നീരുള്ള ഭാഗത്ത് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ നീര് ഇല്ലാതാവാൻ സഹായിക്കുന്നു.

എന്നാൽ ഇത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു. ഇതിന്റെ കറ ശരീരത്തിൽ എവിടെയെങ്കിലും പറ്റി പിടിക്കുകയാണെങ്കിൽ ചൊറിച്ചിലും ഉണ്ടാകും. അതുപോലെ തന്നെ ഇരിക്കെ കരാർ ഇട്ട കലർന്നാൽ തലച്ചോറിനു വരെ ഗുരുതരമായ പ്രശ്നങ്ങൾ സംഭവിക്കാം. അതുകൊണ്ട് എരിക്ക് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

അതുപോലെ എരിക്കിന്റെ വിഷത്തിന് ഒരു മറുമരുന്നായി പറയുന്നത് പഞ്ചസാര വെള്ളം ആണ്. എന്നാൽ തന്നെ ഈ ചെടി മുഴുവനും ആയും ഔഷധഗുണങ്ങൾ നിറഞ്ഞതുമാണ്. ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ, ആണി രോഗം എന്നിവയ്ക്ക് ഇതിന്റെ കറ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകും. അതുപോലെ പേപ്പട്ടി വിഷബാധയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.

കൂടാതെ വേദനയുള്ള ഭാഗത്ത് എരിക്കിന്റെ ഇല കെട്ടി വെക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ എരിക്കിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതം, കുഷ്ട്ടം എന്നീ രോഗങ്ങൾക്ക് വളരെ വലിയ മരുന്നാണ്. ഈ ചെടിയുടെ ഗന്ധം വളരെയധികം അസഹ്യമായതിനാൽ പാമ്പുകളെ ഓടിക്കുന്നതിന് ഇത് ഉപയോഗിച്ചുവരുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് വഴികരികയിൽ കാണുന്ന ഈ ചെടിക്ക് ഉള്ളത്. എല്ലാവരും തന്നെ വളരെയധികം സൂക്ഷിച്ചും ഈ ചെടി ഉപയോഗിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *