എന്റമ്മോ… കൂളിംഗ് ഗ്ലാസ് വെച്ച് കിടിലൻ ലുക്കിൽ മാളവിക.!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടുംതന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മാളവിക മേനോൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ മാളവിക നിദ്ര എന്ന സിനിമയിലൂടെ ആണ് ആദ്യമായി മലയാളികൾക്കു മുൻപിൽ എത്തുന്നത്. നിദ്ര എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചില്ല. തുടർന്ന് 916 എന്ന സിനിമയിലൂടെ ആണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

പിന്നീട് ഹീറോ, ഞാൻ മേരിക്കുട്ടി തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ നടി പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒട്ടും തന്നെ മടി കാണിക്കാറില്ല. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ.

ദുബായിൽ അവധി ആഘോഷിക്കാൻ എത്തുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി താരം പോസ്റ്റ് ചെയ്യുന്നത്. മരുഭൂമിയിൽ റൈഡിങ് നടത്തുകയും ഒപ്പം തന്നെ ഒരു പക്ഷിയെ കയ്യിൽ പിടിക്കുകയും ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ് പങ്കുവെക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങളിൽ താരം കിടിലൻ ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രങ്ങളൾ എല്ലാം വളരെ സന്തോഷത്തോടെ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

സഹനടിയായും നായികയായും വളരെ മികച്ച രീതിയിൽ ഏതൊരു കഥാപാത്രത്തെയും അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് മാളവിക. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാപ്പൻ എന്ന സിനിമയാണ് താരം ഏറ്റവും പുതിയതായി അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ഈ സിനിമയിൽ ഗംഭീര പ്രകടനം ആണ് മാളവിക കാഴ്ചവയ്ക്കുന്നത്. ഇനിയും ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

Leave a Reply

Your email address will not be published. Required fields are marked *