എന്റമ്മോ… കിടിലൻ വർക്കൗട്ട് വീഡിയോയുമായി നടി ജ്യോതിക!!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താര ദമ്പതികളാണ് സൂര്യ ജ്യോതിക എന്നിവരുടേത് മലയാളികൾ അല്ലെങ്കിൽ പോലും ധാരാളം ആരാധകരാണ് കേരളത്തിൽ നിന്നും ഈ താരങ്ങൾക്ക് ഉള്ളത്. ഏവരുടെയും ഇഷ്ടതാരജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും വിശേഷങ്ങൾ അറിയാൻ ഒത്തിരി ഉത്സാഹത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ച ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

നടി ജ്യോതിക വർക്കൗട്ട് ചെയ്യുന്ന പുതിയ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സിനിമ മേഖലയിൽ ശരീര സംരക്ഷണം വളരെ പ്രാധാന്യം നിറഞ്ഞതാണ്. പല നടന്മാരും അവരുടെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇന്നിതാ അതിൽ നിന്നും വ്യത്യസ്തമായാണ് നടി ജ്യോതിക ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഗെറ്റിംഗ് മൈ സെൽഫ് ദിസ് ബർത്ത് ഡേ വിത്ത് സ്ട്രെങ്ത് ആൻഡ് ഹെൽത്ത് എന്ന ക്യാപ്ഷനോട് കൂടിയാണ് ജ്യോതിക വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ഈ വീഡിയോ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ വൈറൽ ആക്കി മാറ്റിയത്. ഓരോ സിനിമയ്ക്കും ഇത്രമാത്രം ഡെഡിക്കേഷനുകൾ ചെയ്താണ് താരം എത്തുന്നത് പോലും. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ ഏവരുടെയും പ്രിയ നായികമാരിൽ ഒരാൾ ആണ് ജ്യോതിക എന്ന് നിസ്സംശയം പറയാം. പല നടന്മാർ പോലും ഇത്രയ്ക്ക് അധികം ഹാർഡ് വർക്കിൽ വർക്കൗട്ട് ചെയ്യുന്നത് കാണാൻ സാധിക്കില്ല.

അത്രമാത്രം ശക്തിയോടും ആത്മാർത്ഥതയോടും കൂടിയാണ് ജ്യോതിക ഇവ ചെയ്യുന്നത്. ഒട്ടനേകം പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. താരത്തിന്റെ ഈ വീഡിയോ പലർക്കും മോട്ടിവേഷൻ ആണെന്നും എന്നും ആരോഗ്യത്തോടുകൂടി ഇരിക്കാൻ സാധിക്കട്ടെ എന്നും ആരാധകർ പറയുന്നു. ഒട്ടനേകം ലൈക്കുകളും കമന്റുകളും ആണ് താരത്തിന്റെ ഈ കിടിലൻ വീഡിയോയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *