കുരുമുളക് ഇട്ടു വരട്ടിയ അടിപൊളി മുട്ട റോസ്റ്റ് ആരെങ്കിലും ഇതുപോലെ കഴിച്ചിട്ടുണ്ടോ. ചോറിനും ചപ്പാത്തിക്കും ഇത്രയും നല്ല കോമ്പിനേഷനിൽ മറ്റൊരു കറി ഉണ്ടാകില്ല. | Tasty Spicy Egg

ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒരുപോലെ രുചികരമായ ഒരു മുട്ട റോസ്റ്റ് ഇനി ഇതുപോലെ തയ്യാറാക്കാം. എരിവ് ഇഷ്ടപ്പെടുന്നവർക്ക് ഇത് തീർച്ചയായും ഇഷ്ടമാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളക് ചേർത്ത് വറുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു ഫാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ച കുരുമുളക് ചേർക്കുക. അതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട പകുതിയാക്കി ഇതിലേക്ക് ചേർത്ത് കൊടുത്ത് വറുത്തെടുക്കുക. അതിനുശേഷം മാറ്റി വയ്ക്കുക. ശേഷം അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളിയും ഒരു ടീസ്പൂൺ ഇഞ്ചി ചേർത്ത് മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

കൂടാതെ ആവശ്യത്തിന് കറിവേപ്പില ചേർക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു രണ്ടു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക.

തക്കാളി വെന്തു എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾ കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക ചൂടുവെള്ളം തന്നെ ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ മസാല ചേർത്ത് ഇളക്കി റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ചുവെച്ച് തിളപ്പിക്കുക. കറി നല്ലതുപോലെ കുറുകി വരുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *