രണ്ടു മുട്ടയും കാപ്പിപ്പൊടിയും ഇതുപോലെ കറക്കി എടുക്കൂ. എല്ലാവരെയും ഞെട്ടിക്കാൻ ഒരു അഡാർ ഐറ്റം തയ്യാറാക്കാം. | Easy Cup Cake

എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനങ്ങളായിരിക്കും മുട്ടയും കാപ്പിപ്പൊടിയും. ഇവ രണ്ടും ചേർന്നാൽ ഒരു അടാറ് ഐറ്റം റെഡി. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കി എടുക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക കാപ്പിപ്പൊടി ഏതു വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക.

ശേഷം അതിലേക്ക് ഒരു നുള്ള് സോഡാപ്പൊടി ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിനുശേഷം അരക്കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. ശ്രീശാന്തി കിട്ടുന്നതിനായി അര ടീസ്പൂൺ വാനില എസൻസും ചേർത്തു കൊടുക്കുക. ശേഷം എല്ലാം ബാലൻസ് ചെയ്യുന്നതിനായി അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

മാവ് കട്ടിയായിട്ടാണ് കിട്ടുന്നതെങ്കിൽ അതിലേക്ക് കുറച്ചു പാല് ചേർത്ത് മാവിൽ ലൂസാക്കി എടുക്കുക. മാവ് തയ്യാറാക്കുമ്പോൾ ഒരുപാട് ലൂസ് ആയി പോകാതിരിക്കാനും ശ്രദ്ധിക്കുക. അടുത്തതായി നമുക്ക് ആവശ്യമുള്ളത് കുറച്ച് പേപ്പർ കപ്പുകൾ ആണ്. അതില്ലെങ്കിലും കുഴപ്പമില്ല ഏതെങ്കിലും ഒരു ചെറിയ പാത്രമായാലും മതി. അതിനുശേഷം പേപ്പർ കപ്പിന്റെ ഉള്ളിലെല്ലാം തന്നെ എണ്ണ തേച്ചു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് മുക്കാൽ ഭാഗത്തോളം ഒഴിച്ചു കൊടുക്കുക.

അതിനുശേഷം ചെയ്യേണ്ടത് ഒരു ഇഡലി തട്ടിയെടുത്ത് അതിൽ ആവശ്യത്തെ വെള്ളം ഒഴിച്ച് ആവി വരുന്നത് വരെ ചൂടാക്കി എടുക്കുക ആവി വന്നതിനുശേഷം അതിൽ ഒരു തട്ട് വെച്ച് കൊടുത്ത് തയ്യാറാക്കി വെച്ച ഓരോ കപ്പുകളും ഇറക്കി വയ്ക്കുക. അതിനുശേഷം മീഡിയം ഫ്രെയിമിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. 10 മിനിറ്റ് ശേഷം തുറന്നു നോക്കുകയാണെങ്കിൽ നല്ല രുചികരമായ കപ്പ് കേക്ക് റെഡി. ശേഷം കപ്പിൽ നിന്നും എടുത്ത് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *