ഇന്നും ഒരുപോലെയുള്ള ചപ്പാത്തി കഴിക്കുന്നവർക്ക് വളരെ വ്യത്യസ്തമായ രുചിയിൽ ചപ്പാത്തി തയ്യാറാക്കി നോക്കാം. ഇത് കഴിക്കാൻ വളരെയധികം രുചിയാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കി വയ്ക്കുക.
വെള്ളം ചേർക്കുമ്പോൾ ചെറിയ ചൂടുവെള്ളം ചേർക്കുക. അതിനുശേഷം ഒരു മണിക്കൂർ അടച്ചു മാറ്റി വെക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി കുറച്ച് ഉരുളകളായി ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും ആവശ്യത്തിന് മൈദ പൊടി ചേർത്ത് കനം കുറഞ്ഞു പരത്തിയെടുക്കുക. എത്രത്തോളം കനം കുറയ്ക്കാൻ പറ്റുമോ അത്രയും കനം കുറച്ച് പരത്തുക.
അതിനുശേഷം കുറച്ച് എണ്ണയോ നെയ്യോ തേച്ചു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് കുറച്ച് കരിംജീരകം വിതറുക. അതോടൊപ്പം കുറച്ചു മൈദ പൊടിയും വിതറുക. അതിനുശേഷം ഒരു ഭാഗത്ത് നിന്നും മടക്കി റോൾ ചെയ്യുക. അതിനുശേഷം കൈ കൊണ്ട് ചെറുതായി വലിക്കുക. ചപ്പാത്തി കോലുകൊണ്ട് ചെറുതായി പരത്തി വീണ്ടും റോൾ ചെയ്യുക.
അതിനുശേഷം ഒരു പാത്രത്തിൽ നാലു മുട്ട പൊട്ടിച്ച് ഒഴിക്കുക അതിലേക്ക് ഒരു സവാള അരിഞ്ഞത്, ആവശ്യത്തിന് പച്ചമുളക്, ഉപ്പ് ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിയ ഉരുള നന്നായി പരത്തിയെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ ചപ്പാത്തി കൊടുക്കുക. വെന്തു വരുമ്പോൾ തയ്യാറാക്കിയ മുട്ട അതിനുമുകളിൽ ഒഴിച്ച് പൊരിച്ചെടുക്കുക. ഓരോന്നും ഇതുപോലെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.