ഇനി ആർക്കും വീട്ടിൽ തയ്യാറാക്കാം ഫ്രഷ് ആയിട്ടുള്ള ഈസ്റ്റ്. ബ്രെഡ് ഉണ്ടാക്കാൻ നിങ്ങൾ റെഡിയാണോ.

ബേക്കറികളിൽ നിന്നും ആണ് സാധാരണ നമ്മൾ ബ്രെഡ് വാങ്ങാറുള്ളത് എന്നാൽ ഇനി ബ്ലഡ് വീട്ടിൽ തന്നെ തയ്യാറാക്കാം അതിനായി പ്രധാനമായും ആവശ്യമുള്ളത് ഈസ്റ്റ് ആണ്. ഇത് നമ്മൾ കടകളിൽ നിന്നാണ് സാധാരണ വാങ്ങുന്നത്. എന്നാൽ ഇനി അതേ ഈസ്റ്റ് തന്നെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക അതേപോലെ രണ്ട് ടീസ്പൂൺ തേനും കൂടി മിക്സ് ചെയ്യുക. ഇവ വെള്ളത്തിൽ നല്ലതുപോലെ അലിയിച്ച് എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ നാല് ടീസ്പൂൺ മൈദ പൊടി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക.

ഒരുപാട് തണുത്ത തൈര് ചേർത്തു കൊടുക്കാതിരിക്കുക. അതിനുശേഷം തയ്യാറാക്കിയ പഞ്ചസാരയുടെയും തേനിന്റെയും വെള്ളം കുറേശ്ശെയായി ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാവ് അടച്ച് മാറ്റിവയ്ക്കുക. നന്നായി ചൂട് കിട്ടുന്ന സ്ഥലത്ത് 24 മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ഒരു പാത്രത്തിലേക്ക് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക.

ശേഷം ഇത് നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കുക. നന്നായി ഉണങ്ങി വന്നതിനുശേഷം മാത്രം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. വളരെ നാച്ചുറൽ ആയ ഈസ്റ്റ് തയ്യാർ. പൊടിച്ചെടുക്കാൻ വയ്ക്കുന്നതിനു മുൻപായി തയ്യാറാക്കിയിരിക്കുന്ന മാവ് ഉപയോഗിച്ചുകൊണ്ട് അതേസമയം നമുക്ക് വേണമെങ്കിൽ ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ പൊടിച്ചെടുത്ത ഈസ്റ്റും ഉപയോഗിക്കാം. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *