Tips For Washing Machin Users : വാഷിംഗ് മെഷീനിൽ തുണികൾ അലക്കി കിട്ടുന്നതിന് വളരെ എളുപ്പമായതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വീട്ടമ്മമാരും ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ആയിരിക്കും. അങ്ങനെയുള്ളവർ ശ്രദ്ധിക്കേണ്ട കുറച്ച് ടിപ്പുകൾ ആണ് പരിചയപ്പെടുത്തുന്നത്. ആദ്യത്തെ ടിപ്പ് തുണികൾ കഴുകാനായി എടുക്കുമ്പോൾ ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളും ഡാർക്ക് നിറത്തിലുള്ള വസ്ത്രങ്ങളും തരംതിരിച്ച് കഴുകാനായി എടുക്കുക.
അടുത്ത ടിപ്പ് ഏതു വർഷമായാലും കഴുകാൻ ഇടുന്നതിനു മുൻപായി അതിന്റെ നല്ല വശം ഉള്ളിലേക്ക് മടക്കിയതിന് ശേഷം മാത്രം കഴുകാനായി ഇടുക. സിബ്ബ് ഉള്ള വസ്ത്രങ്ങൾ വാഷ് ചെയ്യാൻ എടുക്കുമ്പോൾ സിപ്പ് മൂടിയതിനുശേഷം മാത്രം ഇട്ടു കൊടുക്കുക. ഇല്ലെങ്കിൽ സിബ്ബ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതുപോലെ ഷർട്ട് വാഷ് ചെയ്യാൻ എടുക്കുമ്പോൾ അതിന്റെ ഹുക്കുകൾ എല്ലാം തുറന്നിട്ടതിനുശേഷം മാത്രം വാഷ് ചെയ്യുക. അടുത്തതായി ഒരുപാട് അഴുക്കുകളും കറകളും പിടിച്ച വസ്ത്രങ്ങൾ ചെയ്യുന്നതിന് മുൻപായി കുറച്ച് സമയം സോപ്പും വെള്ളത്തിൽ ഇട്ടു വയ്ക്കുക.
ശേഷം കൈകൊണ്ട് തിരുമ്മിയെടുത്തതിനുശേഷം മാത്രം വാഷിംഗ് മെഷീനിൽ ഇട്ട് കഴുകുക. അതുപോലെ ചവിട്ടികൾ വൃത്തിയാക്കുവാൻ എടുക്കുമ്പോൾ ആദ്യം സാധാരണ പോലെ വൃത്തിയാക്കുക ശേഷം 15 മിനിറ്റ് വാഷിംഗ് മെഷീൻ ഓഫ് ചെയ്തു സോപ്പ് വെള്ളത്തിൽ വയ്ക്കുക. അതിനുശേഷം കഴുകിയെടുക്കാവുന്നതാണ്. അതുപോലെ തന്നെ വാഷിംഗ് മെഷീനിൽ ചേർക്കുന്നത് സോപ്പ് പൊടിയുടെ അളവിലും ശ്രദ്ധിക്കേണ്ടതാണ്.
അളവിൽ കൂടുതൽ സോപ്പുപൊടി ഉപയോഗിക്കുകയാണെങ്കിൽ വസ്ത്രങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ ഇടുമ്പോൾ ഒരുപാട് ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ വസ്ത്രങ്ങൾ വൃത്തിയായി കിട്ടില്ല. തുണി എല്ലാം കഴുകിയതിനുശേഷം ഒരു 10 മിനിറ്റ് വാഷിംഗ് മെഷീൻ തുറന്നു വയ്ക്കുക. അതിലെ ഈർപ്പം എല്ലാം തന്നെ പോയതിനുശേഷം മാത്രം അടച്ചു വയ്ക്കുക. എല്ലാവരും ഈ ടിപ്പുകൾ കൃത്യമായി ചെയ്യുക. Video Credit : info tricks