ഇന്നത്തെ കാലത്തും എല്ലാ വീടുകളിലും നാടൻ കറികൾ ഉണ്ടാക്കുന്നതിന് വീട്ടമ്മമാർ ഉപയോഗിക്കുന്നത് മൺചട്ടികൾ ആയിരിക്കും. മൺചട്ടികളിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചി കൂടിയാണ്. ആദ്യമായി വാങ്ങുന്ന മൺചട്ടികൾ നേരിട്ട് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറിയിൽ ചെറിയ മണ്ണിന്റെ രുചി ഉണ്ടാകും. അതുകൊണ്ട് മൺചട്ടി വാങ്ങുമ്പോൾ ഉപയോഗിക്കുന്നതിനു മുൻപായി അതു മയക്കി എടുക്കണം. മൺചട്ടി മയക്കിയെടുക്കാൻ രണ്ട് എളുപ്പവഴികൾ ഉണ്ട് ഇതുപോലെ ചെയ്താൽ മൺചട്ടി നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാം.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി മൺചട്ടി വാങ്ങുമ്പോൾ ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഒരു ദിവസം മുഴുവൻ പാത്രം അതിൽ മുക്കി വയ്ക്കുക. അതിനുശേഷം വെള്ളം കളഞ്ഞ് ഒരു പാത്രത്തിൽ കഞ്ഞിവെള്ളമെടുത്ത് മൺചട്ടി അതിൽ മുക്കി വയ്ക്കുക. മൂന്ന് ദിവസത്തേക്ക് ഇതുപോലെ വയ്ക്കുക. മൂന്ന് ദിവസത്തിനുശേഷം കുറച്ച് ഉപ്പ് വിതറിക്കൊണ്ട് മൺചട്ടി കഴുകിയെടുക്കുക. ശേഷം മൺചട്ടി നന്നായി തുടച്ച് വൃത്തിയാക്കി അതിലേക്ക് നല്ലെണ്ണയോ വെളിച്ചെണ്ണയോ മുഴുവനായി തേച്ചുകൊടുക്കുക.
ശേഷം ഒന്ന് കഴുകിയെടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കുക. ആദ്യം തന്നെ അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുത്ത വറുത്തെടുക്കുക. ശേഷം ചട്ടി കഴുകിയെടുക്കുക. ഇനി ഈ ചട്ടിയിൽ എന്ത് ഭക്ഷണം വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. വെള്ളേപ്പം ദോശയോ ഉണ്ടാക്കുകയാണെങ്കിൽ വെളിച്ചെണ്ണ ഒന്നും ഉപയോഗിക്കാതെ തന്നെ നോൺസ്റ്റിക് പാത്രങ്ങളിൽ നിന്നും അടർത്തിയെടുക്കുന്നത് പോലെ അടർത്തിയെടുക്കാൻ സാധിക്കും. അടുത്ത മാർഗം മൺചട്ടി നന്നായി കഴുകി അടുപ്പിൽ വെച്ച് അഞ്ചു മിനിറ്റ് ചൂടാക്കുക.
ശേഷം അതിലേക്ക് അത് തന്നെ പകുതിയോളം കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കുക. കഞ്ഞിവെള്ളം പാത്രത്തിന്റെ കാൽഭാഗത്തോളം ആയി വറ്റി വരണം. അതിനുശേഷം കഞ്ഞിവെള്ളം കളഞ്ഞേ കുറച്ച് അരിപ്പൊടിയും കടലമാവും മഞ്ഞളും ചേർത്ത് പാത്രം മുഴുവൻ തിരിച്ചുപിടിപ്പിച്ച് 15 മിനിറ്റ് മാറ്റിവെക്കുക. ശേഷം കഴുകിയെടുത്ത പാത്രം മുഴുവൻ എണ്ണ തേച്ചു കൊടുക്കുക. 15 മിനിറ്റ് മാറ്റിവെച്ചതിനുശേഷം ചട്ടി ചൂടാക്കി അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ഇട്ട് ആദ്യം വറുത്തെടുക്കുക. അതിനുശേഷം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.