ആറുമാസത്തേക്ക് തേങ്ങ കേടാകാതെ ഇരിക്കണോ.? അതുപോലെ എത്ര തേങ്ങ വേണമെങ്കിലും മിനിറ്റുകൾക്കുള്ളിൽ ചിരകിയെടുക്കാം. വീഡിയോ കണ്ടു നോക്കൂ. | Easy Kitchen Tips

തേങ്ങ അരച്ച് കറികൾ വെക്കുന്നത് മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ തേങ്ങ പെട്ടെന്ന് തന്നെ കേടുവരുന്ന ഒന്നുകൂടിയാണ്. കൂടാതെ തേങ്ങ ചിരകിയെടുക്കാനും അധ്വാനം ആവശ്യമാണ്. എന്നാൽ ഇനി വീട്ടമ്മ മാർക്ക് തേങ്ങയെ പറ്റിയുള്ള ഇത്തരം ചിന്തകൾ വേണ്ട. ആറുമാസം വരെ തേങ്ങ കേടാകാതിരിക്കാനും എത്ര തേങ്ങ വേണമെങ്കിലും മിനിറ്റുകൾക്കുള്ള ചിരകിയെടുക്കാനും ഇതാ ഒരു എളുപ്പമാർഗം. ആദ്യം തന്നെ തേങ്ങ വാങ്ങുമ്പോൾ അതിന്റെ കണ്ണുള്ള ഭാഗത്ത് കുറച്ച് ചകിരിയോടുകൂടി സൂക്ഷിച്ചു വയ്ക്കുക.

ഇങ്ങനെ ചെയ്താൽ ആറുമാസം വരെ തേങ്ങ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ തന്നെ മുറിച്ചുവെച്ച തേങ്ങാ പെട്ടെന്ന് കേടാകാതിരിക്കാൻ കുറച്ചു വിനാഗിരി യോ അല്ലെങ്കിൽ ഉപ്പോ തേങ്ങാ മുറിയിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ എത്രനാൾ വേണമെങ്കിലും തേങ്ങ കേടാകാതെ സൂക്ഷിക്കാം. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ കുറച്ച് അധികം നാൾ കേടാകാതെ ഇരിക്കും. അതുപോലെ ചിരട്ടയിൽ നിന്ന് തേങ്ങ പെട്ടെന്ന് അടർന്നു പോരുന്നതിന് അരമണിക്കൂർ നേരത്തേക്ക് തേങ്ങ ഫ്രീസറിൽ വയ്ക്കുക.

ശേഷം പുറത്തെടുത്ത് കുറച്ചു നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം ഒരു കട്ടി ഉപയോഗിച്ച് ചെറുതായി വരഞ്ഞു കൊടുത്താൽ മതി പെട്ടെന്ന് തന്നെ തേങ്ങ അടർന്നു വരുന്നത് കാണാം. അതിനുശേഷം ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുത്താൽ തേങ്ങ ചിരകിയത് മിനിറ്റുകൾക്കുള്ളിൽ റെഡി. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി അതിലേക്ക് തേങ്ങാ മുറിക്കുക. അഞ്ചു മിനിറ്റിനു ശേഷം പുറത്തെടുത്ത് ചിരട്ടയിൽ നിന്നും തേങ്ങ പെട്ടെന്ന് തന്നെ അടർത്തിമാറ്റാം.

അതിനുശേഷം കഷണങ്ങളാക്കി മിക്സിയിൽ ഇട്ട് അടിച്ചെടുക്കാം. അതുപോലെ ഇത്തരത്തിൽ ചിരകിയെടുത്ത തേങ്ങ കുറച്ച് അധികം നാൾ കേടു വരാതെ സൂക്ഷിക്കാൻ തേങ്ങ ചിരകിയത് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ കുറച്ച് ഉപ്പ് വിതറി കൊടുക്കുക. അതിനുശേഷം പാത്രം അടച്ച് സൂക്ഷിക്കുക. ഇതുപോലെ ചെയ്താൽ എത്രനാൾ വേണമെങ്കിലും തേങ്ങ ചിരകിയത് കേടുവരാതെ സൂക്ഷിക്കാം. ഇനി എല്ലാ വീട്ടമ്മമാരും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്തു ജോലികൾ എളുപ്പമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *