തലേദിവസം അരി കുതിർത്തു വെച്ച് അരച്ച് പാലപ്പം ഉണ്ടാക്കുന്ന വീട്ടമ്മമാർക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടെങ്കിൽ അപ്പം റെഡിയാക്കി എടുക്കാം. ഇത് വളരെ സോഫ്റ്റ് ആയ അപ്പം കഴിക്കാം. ഇത് എങ്ങനെയാണ് റെഡിയാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരിയിട്ട് കൊടുക്കുക.
കൂടാതെ ഒരു കപ്പ് ചോറ് ചേർക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ ഈസ്റ്റ് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മാവ് തയ്യാറാക്കുന്നതിന് ആവശ്യമായ വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക ഒട്ടും തരിയില്ലാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അതിനുശേഷം കുക്കർ എടുക്കുക ഈ മാവ് പകരത്തിവെച്ച പാത്രം കുക്കറിനകത്ത് ഇരിക്കുന്ന ഇരിക്കുന്ന തരത്തിൽ പാത്രങ്ങൾ തിരഞ്ഞെടുക്കുക. അതിനുശേഷം കുക്കറിലേക്ക് ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം മാവ് പകർത്തിവെച്ച പാത്രം അതിനകത്തേക്ക് ഇറക്കി വയ്ക്കുക. മാവിന്റെ അടിവശം മാത്രം ഉറങ്ങിപ്പോകുന്ന വെള്ളം ഉണ്ടായാൽ മതി അതിനുശേഷം കുക്കറിന്റെ മൂടി ഇട്ട് അടച്ചു വയ്ക്കുക.
അതിനുശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കുകയാണെങ്കിൽ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വരുന്നത് കാണാൻ സാധിക്കും. അതിനുശേഷം അപ്പം ഉണ്ടാക്കാവുന്നതാണ്. ഇനി എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ പഅരിയരച്ച 10 മിനിറ്റിൽ അപ്പം റെഡി. ഇന്നു തന്നെ എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.