Easy Tasty Soya Fry : ഈ സോയാബീന്റെ ടേസ്റ്റ് ഒരിക്കൽ കഴിച്ചാൽ പിന്നെ വായിൽ നിന്നും പോകില്ല ചെറിയ കുട്ടികൾക്കെല്ലാം തന്നെ ഇത് വളരെ രുചികരമായിരിക്കും. ഉച്ചയ്ക്ക് ചോറിന്റെ കൂടെ ഇതുപോലെ ഒരു സോയാ ഫ്രൈ നിങ്ങളും തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയ എടുക്കുക അത് നല്ല ചൂട് വെള്ളത്തിൽ മുക്കി മാറ്റിവയ്ക്കുക. അതിനുശേഷം .
നല്ലതുപോലെ കുതിർന്ന വന്നു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി രണ്ടോ മൂന്നോ പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക ഇത് രണ്ടും മൂത്ത് വരുമ്പോൾ രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക.
കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ സോയാബീൻ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. സോയാബീനിലേക്ക് മസാല നല്ലതുപോലെ ഇറങ്ങിച്ചെല്ലേണ്ടതാണ്. നല്ലതുപോലെ ഡ്രൈ ആയി കഴിയുമ്പോൾ കുറച്ച് പച്ചമണ കീറിയതും കറിവേപ്പിലയും ചേർത്ത് ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് പകർത്തി വയ്ക്കാം. ഈ സോയാബീൻ മസാല റോസ്റ്റ് വെറുതെ കഴിക്കാനും വളരെ രുചികരമാണ്.