Making Of Tasty Snack With Bread And Onion : ബ്രഡും സവാളയും നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനങ്ങളാണ് എന്നാൽ അവർ രണ്ടും ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ ഒരു വിഭവം ആരും തന്നെ ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല. ബ്രഡും സവാളയും ഉപയോഗിച്ച് കൊണ്ട് വളരെയധികം രുചികരമായ ഒരു വിഭവം എല്ലാവരും ഇതുപോലെ തയ്യാറാക്കു. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആറ് ബ്രഡ് എടുക്കുക.
അത് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതേപോലെതന്നെ സവാള നാലെണ്ണം എടുത്ത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ഒരു പച്ചമുളക് അരക്കപ്പ് മല്ലിയില കുറച്ച് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ചെറിയ കട്‌ലറ്റിന്റെ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി പരത്തി വയ്ക്കുക. അതോടൊപ്പം മൂന്ന് ബ്രഡ് പൊടിച്ചത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
തയ്യാറാക്കിയ ഓരോ കട്ട്ലൈറ്റും ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് എടുത്തതിനുശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക ഇത് തിരിച്ചും മറിച്ചും ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക വളരെ രുചികരമായതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഈ നാലുമണി പലഹാരം എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips