ബാക്കിവരുന്ന ദോശമാവ് എത്ര തന്നെ ഉണ്ടായാലും അതുപയോഗിച്ചുകൊണ്ട് സേവനാഴിയിൽ ഒരു കിടിലൻ പക്കവട പലഹാരം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കുക. അതിനായി ആദ്യം തന്നെ ബാക്കി വരുന്ന ദോശമാവ് അഞ്ചോ ആറോ ടീസ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് അര ഗ്ലാസ് ഇടിയപ്പത്തിന്റെ പൊടി ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ രണ്ടു നുള്ള് കായപ്പൊടി ചേർത്തു കൊടുക്കുക അതിലേക്ക് ചെറിയ നുള്ള് മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക.
അതോടൊപ്പം അര സ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ദോശമാവ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പക്കാവട നല്ല മൊരിഞ്ഞ് ക്രിസ്പിയായി ലഭിക്കും. പുറത്ത് നിന്നും നാം വാങ്ങുമ്പോൾ ചില പക്കവടകൾ നല്ല കട്ടിയായിരിക്കും. ഇതുപോലെ തയ്യാറാക്കിയാൽ നല്ല കറുമുറ കഴിക്കാൻ കിടിലൻ പക്കവട തയ്യാറാക്കാം. ഇവയെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഒന്നോ രണ്ടോ ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കുക
. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു തയ്യാറാക്കിയെടുക്കുക. അതിനുശേഷം സേവനാഴിയിൽ പക്കവട ഉണ്ടാക്കുന്ന അച്ചിട്ടു വയ്ക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് ആവശ്യത്തിന് എടുത്ത് ദേവനാഴിയിലേക്കിട്ടുകൊടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചു കൊടുക്കാവുന്നതാണ്.
എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് മാവ് പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലതുപോലെ വറുത്തെടുക്കുക. മീഡിയം തീയിൽ വെച്ചുകൊണ്ട് പൊരിച്ചെടുക്കാൻ ശ്രദ്ധിക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റി വയ്ക്കുക. ഈ രീതിയിൽ മാവെല്ലാം തന്നെ പക്കാവടയായി തയ്യാറാക്കി വെക്കുക. ബാക്കിവരുന്ന ദോശമാവ് ഇതുപോലെ ചെയ്തു നോക്കൂ. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.