എല്ലാവരും കഴിക്കാൻ കൊതിക്കുന്ന കിടിലൻ പലഹാരം. മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ. | Easy Tasty Egg Evening Snacks

Easy Tasty Egg Evening Snacks : ഇതുപോലെ ഒരു പലഹാരം കഴിക്കാൻ ആരായാലും ഒന്ന് കൊതിച്ചു പോകും. നിങ്ങൾക്കും ആഗ്രഹമില്ലേ ഇതുപോലെ പലഹാരം കഴിക്കാൻ എന്നാൽ ഇങ്ങനെ ഉണ്ടാക്കു. ഒരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യമായ കുരുമുളകുപൊടിയും ഒപ്പം കുറച്ചു വറ്റൽമുളകും .,

അര ടീസ്പൂൺ ചാർട്ട് മസാലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഒഴിച്ച് സാധാരണ അപ്പം തയ്യാറാക്കുന്നത് പോലെ തയ്യാറാക്കുക. മുട്ട നല്ലതുപോലെ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദപ്പൊടി ചേർത്ത് കൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പ് ശേഷം അര ടീസ്പൂൺ വെളുത്തുള്ളി പൊടി ഇല്ലെങ്കിൽ വെളുത്തുള്ളി അരച്ച് ചേർക്കാവുന്നതാണ് ശേഷം മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം നാല് ടീസ്പൂൺ പൊടി ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ചെറിയ മാവ് പരുവത്തിൽ ആക്കുക.

അതിനുശേഷം ഓരോ മുട്ടയും എടുത്ത് ആദ്യം മാവിൽ മുക്കിയെടുത്ത് പൊടിയിൽ പൊതിഞ്ഞെടുക്കുക രണ്ടുപ്രാവശ്യമായി ഇതുപോലെ ചെയ്യുക. എല്ലാ മുട്ടയും ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. നിങ്ങളും തയ്യാറാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *