Easy And Tasty Breakfast Recipe: രാവിലെ ബ്രേക്ക്ഫാസ്റ്റിന് വളരെ രുചിയും ഒരു പലഹാരം തയ്യാറാക്കാം. ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് ദോശമാവ് ചേർത്തു കൊടുക്കുക. ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നല്ല ജീരകം ചേർത്തു കൊടുക്കുക.
രുചിയും മണവും കൂട്ടുന്നതിന് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് സമയത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിനുമുകളിലേക്ക് കുറച്ചു സവാള പൊടിയായി അരിഞ്ഞത്, ക്യാരറ്റ് ചെയ്തത്, മല്ലിയില ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ഇവയെല്ലാം ഓരോരുത്തരുടെയും ഇഷ്ടത്തിനുള്ള അളവ് അനുസരിച്ച് മുകളിലായി ഇട്ടു കൊടുക്കുക.
ഒരു ഭാഗം വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ ദോശ തയ്യാറാക്കി പകർത്തി വയ്ക്കുക. അടുത്തതായി ഇതിലേക്ക് ഒരു ചമ്മന്തി തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് മൂന്ന് പച്ചമുളക് 6 ചെറിയ ചുവന്നുള്ളി ഒരു ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് നല്ലതുപോലെ വെള്ളം ചേർക്കാതെ കറക്കിയെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ചെറിയ ഉള്ളി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക അതിലേക്ക് രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം തേങ്ങ അരച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.