വീട്ടിലേക്ക് വിരുന്നുകാർ വരുന്ന സമയത്ത് പലതരത്തിലുള്ള പലഹാരങ്ങൾ നിരത്തി വച്ചു കൊണ്ടായിരിക്കും നമ്മൾ അവരെ വരവേൽക്കുന്നത്. അതിനായി തന്നെ എല്ലാ വീടുകളിലും പലഹാരങ്ങൾ എപ്പോഴും കരുതി വയ്ക്കുകയും നാം ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ നാം കരുതിവയ്ക്കുന്ന പലഹാരങ്ങളിൽ പലതും രണ്ടോമൂന്നോ ദിവസത്തിനുശേഷം തണുത്ത് പിന്നീട് കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി പോകാം.
എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ ആണെങ്കിൽ പെട്ടെന്ന് തന്നെ കേടു വരാനും സാധ്യത കൂടുതലാണ്. എന്നാൽ ഇനി അത്തരം അവസ്ഥകൾ ഉണ്ടാകാതെ നോക്കാം. അതിനായി ഇതുപോലെ ചെയ്യൂ. പലഹാരങ്ങൾ എടുത്തുവെക്കുന്ന പാത്രത്തിൽ പലഹാരങ്ങൾക്കൊപ്പം ഇതുകൂടി ചേർത്ത് വയ്ക്കൂ. അതിനായി ആദ്യം തന്നെ ഒരു ചെറിയ തുണി കഷണം എടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് തുണി നല്ലതുപോലെ കെട്ടുക. അതിനുശേഷം പലഹാരങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രത്തിൽ വയ്ക്കുക. ശേഷം പാത്രം അടച്ചുവയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ എണ്ണ പലഹാരങ്ങളിൽ രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഉണ്ടാകുന്ന എണ്ണ കാറിയ മണം അതുപോലെ തന്നെ പെട്ടെന്ന് തണുത്തു പോകുന്നത്.
തുടങ്ങിയ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ പലഹാരം പാത്രത്തിൽ ഇതുപോലെ ചെയ്തു വയ്ക്കൂ. പലഹാരങ്ങൾ പെട്ടെന്ന് കേടായി പോകും എന്ന പേടി ഇനി വേണ്ട. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Video credit : Grandmother tips