സീസൺ കഴിഞ്ഞാലും പച്ചമാങ്ങക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. വർഷങ്ങളോളം പച്ചമാങ്ങ ഫ്രഷ് ആയിരിക്കാൻ ഇതുപോലെ ചെയ്തു നോക്കൂ . | Raw Mango Store

പച്ചമാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്ന കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരിക്കും. അതുപോലെ പച്ചമാങ്ങ ഇട്ടുവച്ച മീൻ കറിയും മറ്റു കറികളും പച്ചമാങ്ങ കൊണ്ടുള്ള അച്ചാറും എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടതാണ്. പച്ചമാങ്ങ സീസണിൽ മാത്രമാണ് നമുക്ക് കിട്ടുന്നത്. എന്നാൽ ഇനി എക്കാലവും പച്ചമാങ്ങ കഴിക്കാം. ഇതെങ്ങനെയാണ് സൂക്ഷിച്ചു വയ്ക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പച്ചമാങ്ങയുടെ തൊലി കളഞ്ഞെടുക്കുക. ശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മുറിച്ചെടുക്കുക.

മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന പച്ചമാങ്ങ ഇതിലേക്ക് ഇട്ടുകൊടുക്കുക. 10 മിനിറ്റ് അതുപോലെ തന്നെ വെച്ചതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി ഒരു തുണിയിലേക്ക് വിതറി ഇടുക. മാങ്ങയിൽ നിന്ന് വെള്ളമെല്ലാം ഡ്രൈ ആക്കി എടുക്കുക.

ശേഷം ഏതെങ്കിലും ഒരു പാത്രത്തിലേക്ക് പകർത്തി അടച്ച് ഫ്രീസറിൽ രണ്ടു മണിക്കൂർ നേരം വയ്ക്കുക. ശേഷം പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി നല്ലതുപോലെ അവർ ചെയ്ത പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചു ഫ്രീസറിൽ സൂക്ഷിക്കുക. ചെയ്താൽ എത്രനാൾ വേണമെങ്കിലും പച്ചമാങ്ങ അതുപോലെ തന്നെ നിലനിൽക്കും. അടുത്ത ഒരു പാത്രത്തിലേക്ക് ആദ്യം കുറച്ച് ഉപ്പ് വിതറി കൊടുക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന പച്ചമാങ്ങ അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മാങ്ങയിലേക്ക് നന്നായി ഉപ്പ തേച്ചു കൊടുത്തതിനുശേഷം വെയിലത്ത് വെച്ച് ഡ്രൈ ആക്കി എടുക്കുക.

നന്നായി ഡ്രൈ ആയതിനുശേഷം മാത്രം ഒരു ചില്ല് പാത്രത്തിലിട്ട് അടച്ചുവെക്കുക. ശേഷം അതിനു മുകളിൽ കുറച്ച് ഉപ്പ് വിതറി കൊടുക്കുക. ഇതുപോലെ ചെയ്താലും കുറെനാൾ കേട്ട് വരാതെ സൂക്ഷിക്കാം. അടുത്ത ടിപ്പ് തൊലി കളഞ്ഞ വൃത്തിയാക്കിയ പച്ചമാങ്ങ ഒരു 5 മിനിറ്റ് ആവി കേറ്റി എടുക്കുക ശേഷം വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഇത് ഒരു ചില്ലു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക അതിനു മുകളിൽ കുറച്ച് ഉപ്പു വിതറി അടച്ച് സൂക്ഷിക്കുക. പറഞ്ഞ മൂന്ന് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കുക. സീസൺ കഴിഞ്ഞാലും ഇനി പച്ചമാങ്ങ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *