വായിൽ കപ്പലോടും അഡാറ് ഒരു മീൻ കറി തയ്യാറാക്കാം. മീൻ കറി ഇത്രയും നിങ്ങൾ ആരും തന്നെ കഴിച്ചു കാണില്ല. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടി എടുത്ത് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം നാലു വലിയ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം പത്ത് ചുവന്നുള്ളി രണ്ടായി മുറിച്ചത് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ഒരു തക്കാളി മിക്സിയിലിട്ട് അരച്ചെടുത്തത് ചേർത്ത് കൊടുക്കുക.
തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കുക. തക്കാളി നല്ല വെന്ത് വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. അതോടൊപ്പം ഒരു അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർക്കുക. ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ വഴറ്റിയെടുക്കുക. അതിനുശേഷം മീൻ കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് കുടംപുളി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. മീൻ കറി നല്ലതുപോലെ കുറുകി മീനെല്ലാം വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക