വളരെ എളുപ്പത്തിൽ തയ്യാറാക്കാം ബീറ്റ്റൂട്ട് ഫിംഗർ ചിപ്സ്. ബീറ്റ്റൂട്ട് ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല. | Beetroot Finger Chips

വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ രുചികരമായ ബീറ്റ്റൂട്ട് ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കാം. ബീറ്റ്റൂട്ട് ഫിംഗർ ചിപ്സ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ബീറ്റ്റൂട്ട് എടുത്ത് അതിന്റെ തോല് കളഞ്ഞു എടുക്കുക. അതിനുശേഷം ചെറിയ കനത്തോടെ നീളത്തിൽ മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക. വെള്ളം നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തട്ട് ഇറക്കി വയ്ക്കുക. ശേഷം ബീറ്റ്റൂട്ടന്റെ പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക. ആവിയിൽ ഒരു പത്ത് മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം പുറത്തെടുക്കുക. ചൂടാറാനായി മാറ്റിവയ്ക്കുക. അതിനുശേഷം ബീറ്റ്റൂട്ടിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക.

ഇത് ബീറ്റ്റൂട്ടിൽ എന്തെങ്കിലും വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ അത് പോകുന്നതിനു വളരെ നല്ലതായിരിക്കും. ശേഷം കൈകൊണ്ട് നന്നായി തിരുമ്മി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് മൈദപ്പൊടി എടുത്തു വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കി വെക്കുക. മാവ് ഒരുപാട് കട്ടിയാകാതെ ശ്രദ്ധിക്കുക. അതോടൊപ്പം മറ്റൊരു പാത്രത്തിൽ കുറച്ച് ബ്രെഡ് പൊടിച്ചത് എടുത്തുവയ്ക്കുക.

അതിനുശേഷം ഓരോ ബീറ്ററൂട്ട് കഷണങ്ങളും എടുത്ത് ആദ്യം മൈദ മാവിൽ മുക്കി അതിനുശേഷം പിടിച്ചു ബ്രെഡിൽ പൊതിഞ്ഞ് എടുക്കുക. എല്ലാ ബീറ്റ്‌റൂട്ടും രീതിയിൽ തയ്യാറാക്കി എടുക്കുക. ശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ചേർത്ത് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ബീട്രൂട്ട് അതിലേക്ക് ഇട്ടു കൊടുത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം കോരി മാറ്റിവെക്കുക. രുചിയോടെ കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *