മലയാളികൾക്ക് മാത്രം വളരെ സ്പെഷ്യൽ ആയിട്ടുള്ള നാലുമണി പലഹാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കൊഴുക്കട്ട. പല രുചിയിലും രീതിയിലും കൊഴുക്കട്ട ഉണ്ടാക്കുന്നവർ ഉണ്ട് എന്നിരുന്നാലും കേരളത്തിന്റെ തനതായ രുചിയിൽ ഒരു കൊഴുക്കട്ട കഴിക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ഇനി ആ പ്രശ്നമില്ല നമ്മുടെ നാടൻ കൊഴുക്കട്ട അതേ രുചിയിൽ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുത്തു വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അടുത്തതായി ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്ന പരുവത്തിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു അരമണിക്കൂർ മാറ്റിവയ്ക്കുക. അടുത്തതായി കൊഴുക്കട്ടയുടെ ഉള്ളിലേക്ക് വയ്ക്കുന്ന ഫിലിംഗ് തയ്യാറാക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു 2 കപ്പ് തേങ്ങ ചിരകിയത് എടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പൊടിച് ചേർക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി. അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തഎള്ള് ചേർത്തു കൊടുക്കുക.
അതിനുശേഷം കൈ കൊണ്ട് നന്നായി തിരുമ്മി എടുക്കുക. അടുത്തായി തയ്യാറാക്കി വച്ചിരിക്കുന്ന മാവിന്റെ എണ്ണം ചെറിയ ഉരുളകൾ ഉരുട്ടിയെടുത്താൽ കൈകൊണ്ട് നന്നായി കനം കുറഞ്ഞു പരത്തി എടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച ഫില്ലിംഗ് ചെറിയ ഉരുളകളായി എടുത്തു അതിനകത്തേക്ക് വെച്ച് മാവ് പൊതിഞ്ഞു ഉണ്ടായാക്കി എടുക്കുക. അടുത്തതായി ഒരു 15 മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക. ചൂട് ചായക്കൊപ്പം രുചികരമായി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.