ചപ്പാത്തി, പൂരി, ദോശ എന്നിവയ്ക്ക് സൂപ്പർ കോമ്പിനേഷൻ ആയി വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം ഒരു കിടിലൻ കറി. | Easy Breakfast Side Dish Recipe

Easy Breakfast Side Dish Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് ചപ്പാത്തി പൂരി ദോശ ഇവയോടൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ പരിപ്പ് ചേർക്കുക. ഒന്നര ടീസ്പൂൺ മുഴുവൻ മല്ലി, അര ടീസ്പൂൺ ചെറിയ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം ചേർക്കുക. നല്ലതുപോലെ ചൂടാക്കി എടുക്കുക.

ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുഴുവൻ കുരുമുളകുപൊടി ചേർത്തു കൊടുത്ത് ചൂടാക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉഴുന്നു ചേർത്ത് നന്നായി പൊട്ടിച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം നിന്റെ നിറമെല്ലാം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക. മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വന്നതിന് ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് പത്തോ പതിനഞ്ചോ വെളുത്തുള്ളി ചേർത്തു കൊടുക്കുക.

അതോടൊപ്പം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതോടൊപ്പം കറിയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. എല്ലാം പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *