നാവിൽ വെള്ളമൂറും നാരങ്ങ അച്ചാർ. കയ്പ്പ് ഇല്ലാതെ ഇനി നാരങ്ങ അച്ചാർ കഴിക്കാൻ ഇതുപോലെ തയ്യാറാക്കൂ. | Tasty Lemon Pickle

സാധാരണ നാം വീട്ടിൽ നാരങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ കയ്പ്പ് ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇനി നാരങ്ങ അച്ചാർ കയ്പ്പില്ലാതെ ഉണ്ടാക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാരങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവിയിൽ വെച്ച് തൊലി ഒന്നും പൊട്ടി പോകാതെ വേവിച്ചെടുക്കുക. ശേഷം പകർത്തി വെച്ച നാലായി മുറിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി അടച്ചു മാറ്റി വെക്കുക.

അടുത്തതായി ഒരു പാനിലേക്ക് 7 ഏലക്കായ, നാല് ഗ്രാമ്പൂ, ഇട്ട് ചൂടായി വരുമ്പോൾ അര ടീസ്പൂൺ ഉലുവ ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് വീണ്ടും വറുത്തെടുക്കുക. അതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു കപ്പ് വെളുത്തുള്ളി ചേർക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് മുക്കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക.

ഇനിയും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഏഴ് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. നന്നായി വറുത്ത് വന്നതിനുശേഷം പകർത്തി വയ്ക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷമായ മുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറിയതിനുശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം നാരങ്ങ ചേർത്ത് കൊടുക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത് യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വിനാഗിരി ചേർത്ത തിളപ്പിക്കുക. അടുത്തതായി അച്ചാറിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കായപ്പൊടി ചേർത്തു കൊടുക്കുക. എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം വിനാഗിരിയും ഒഴിച്ച് ഇണക്കി യോജിപ്പിക്കുക. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *