Pathiri Making And Storing Tips: ഏതു നേരമായാലും എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് പത്തിരി. പത്തിരി പരത്തിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പത്തിരി ആദ്യമായി പരത്തി തയ്യാറാക്കുന്നവരാണെങ്കിൽ. പരത്തുന്ന പലകയ്ക്ക് മുകളിൽ ഒരു പേപ്പർ പ്ലേറ്റ് വച്ച് കൊടുക്കുക. ശേഷം അതിനു മുകളിൽ ഓരോ ഉരുളകളും വെച്ച് പരത്തുക. പരത്തുമ്പോൾ പത്തിരി കൈകൊണ്ട് ചുറ്റിക്കുന്നതിനു പകരം പേപ്പർ പ്ലേറ്റ് ചുറ്റിച്ചു കൊടുക്കുക.
അപ്പോൾ വളരെ കൃത്യമായി തന്നെ പത്തിരി പരത്തി എടുക്കാൻ സാധിക്കും. അതുപോലെ പത്തിരി പരത്തി എടുക്കുന്ന ഉപകരണത്തിൽ തയ്യാറാക്കുന്നവരെ ആണെങ്കിൽ. പെട്ടെന്ന് പത്തിരി വിട്ടു കിട്ടുന്നതിന് അതിന്റെ ഒരു ഭാഗത്തായി പ്ലാസ്റ്റിക് കവർ കൊണ്ട് നന്നായി മൂടുക. മറ്റൊരു മാർഗം രണ്ടു ഭാഗത്തും പേപ്പർ പ്ലേറ്റ് നല്ലതുപോലെ ഉറപ്പിച്ചതിനു ശേഷം അതിന് നടുവിലായി ഉരുള വെച്ചു കൊടുത്തതിനു ശേഷം പരത്തിയെടുക്കുക.
ആദ്യമായി പരത്തുന്നവർ ആണെങ്കിൽ പരത്തുന്നതിനിടയിൽ ചിലപ്പോൾ പത്തിരിയുടെ അതിരുകൾ എല്ലാം തന്നെ മുറിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഏതെങ്കിലും ഒരു പ്ലേറ്റ് കൊണ്ടോ പാത്രം കൊണ്ടോ പരത്തിയ പത്തിരിക്ക് മുകളിൽ വച്ചുകൊടുത്ത് കൃത്യമായി വട്ടത്തിൽ മുറിച്ചെടുക്കുക. അടുത്തതായി ഇത്തരത്തിൽ പരത്തിയെടുത്ത പത്തിരി കുറച്ച് അധികം ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ആണെങ്കിൽ ആദ്യം നല്ല അടപ്പുറപ്പുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ബട്ടർ പേപ്പർ വച്ച് കൊടുക്കുക.
ശേഷം ആവശ്യത്തിന് പത്തിരികൾ എടുത്ത് അതിലേക്ക് വെച്ച് കൊടുക്കുക ശേഷം വീണ്ടും ഒരു ബട്ടർ പേപ്പർ വച്ച് കൊടുക്കുക. ഇതുപോലെ എത്ര ദിവസത്തേക്ക് മാറ്റിവെക്കുന്നുവോ ഇതുപോലെ തന്നെ സൂക്ഷിക്കുക ശേഷം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യത്തിനനുസരിച്ച് എടുത്ത് ചുട്ടെടുക്കുക. പത്തിരി പരത്തിയതിന് ശേഷം പരത്താനായി ഉപയോഗിച്ച പൊടി ബാക്കി വന്നാൽ അത് അരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ച് വയ്ക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.