മത്തി പൊരി കഴിക്കാൻ എല്ലാവരും റെഡി ആണോ. ഇതിന്റെ രുചി നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. | Making Of Tasty Fish Poriyal

Making Of Tasty Fish Poriyal : എന്നും മത്തി വറുക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഇനി പൊരിച്ചെടുക്കാം. മത്തി പൊരി എന്ന പുതിയ വിഭവം തയ്യാറാക്കാൻ എല്ലാവരും റെഡിയാണോ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മറ്റ് നല്ലതുപോലെ കഴുകി ചെറുതായി വരഞ്ഞ് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മസാല പുരട്ടി വയ്ക്കുക.

ശേഷം ഇത് ഒരു അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 50 ഗ്രാം ചെറിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക അതിലേക്ക് അഞ്ച് വറ്റൽ മുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, അതിനുശേഷം അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക.

അരക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി ചേർത്ത് കൊടുത്ത് നല്ലതുപോലെ മൊരിയിച്ചു എടുക്കുക. രണ്ടുഭാഗവും നല്ല മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക.

ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ചെറുതായി ഇളക്കുക. ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ മൂന്ന് ടീസ്പൂൺ കട്ടിയായ പുളിവെള്ളം ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാത്രം അഞ്ച് മിനിറ്റ് അടച്ച് വേവിക്കുക. എല്ലാം നന്നായി പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *