ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല കറി തയ്യാറാക്കാം. ഇറച്ചി കറിയുടെ അതേ തന്നെ കറി തയ്യാറാക്കാം. ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഇതുപോലെ ഒരു കറി മാത്രം മതി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു വലിയ ഉരുളൻ കിഴങ്ങ് തോല് കളഞ്ഞ് മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിക്കുക. അമ്മ അടുത്തതായി ഒരു കുക്കർ എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള പകുതി വഴന്നു വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക.
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കരയ്ക്ക് ആവശ്യമായ വെള്ളവും ചേർത്ത് ഇളക്കി കുക്കർ അടച്ചു വയ്ക്കുക. ശേഷം നല്ലതുപോലെ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക.
ഇതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ എടുത്തു വയ്ക്കുക. ഉരുളൻ കിഴങ്ങ് നന്നായി വെന്തു വന്നതിനു ശേഷം തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ഇതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് തേങ്ങാപ്പാൽ ചെറുതായി ചൂടായി ചെറിയ തിള വരുമ്പോൾ ഇറക്കി വയ്ക്കുക. ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഇത് വളരെ നല്ല കോമ്പിനേഷനാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.