എല്ലാ വീടുകളിലും എപ്പോഴും നമ്മൾ കരുതിവയ്ക്കുന്ന പലതരം പച്ചക്കറികളിൽ ഒന്നാണ് ചെറുനാരങ്ങ. വീട്ടിലേക്ക് പെട്ടെന്ന് വിരുന്നുകാർ വരുകയാണെങ്കിൽ അവർക്ക് വെള്ളം കൊടുക്കുന്നതിനുമെല്ലാം എല്ലാവരും ചെറുനാരങ്ങ വീട്ടിൽ കരുതി വയ്ക്കും. ഈ ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ടുള്ള കുറച്ച് ടിപ്പുകൾ ആണ് പരിചയപ്പെടുത്താൻ പോകുന്നത്.
എല്ലാവർക്കും അറിയാം ചെറുനാരങ്ങാ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചാൽ രണ്ടുദിവസത്തിനുശേഷം അത് പെട്ടെന്ന് തന്നെ ഡ്രൈയായി പോകും. ഇനി അത് സംഭവിക്കാതിരിക്കാൻ നാരങ്ങ വാങ്ങി കഴിഞ്ഞതിനുശേഷം നല്ലതുപോലെ കഴുകി അത് ഒരു തുണിയിൽ തുടച്ചെടുത്തതിനുശേഷം ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് പാത്രങ്ങളിൽ സൂക്ഷിക്കുക.
ഓരോ നാരങ്ങയും ഓരോ ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞെടുക്കുക. ഇങ്ങനെ വെച്ചാൽ കുറെ നാളത്തേക്ക് കേടാകാതെ ഇരിക്കും. അതുപോലെ തന്നെ നാരങ്ങയുടെ നീര് പെട്ടെന്ന് പിഴിഞ്ഞ് കിട്ടുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ്. നാരങ്ങ ഒരു കട്ടിയിൽ കുത്തിയിറക്കുക ശേഷം ഗ്യാസിന് മുകളിൽ വെച്ച് ചെറുതായി ചൂടാക്കി കൊടുക്കുക.
അതിനുശേഷം പിഴിഞ്ഞുനോക്കു വളരെ പെട്ടെന്ന് തന്നെ നാരങ്ങാനീര് കിട്ടുന്നതായിരിക്കും. അതുപോലെ നാരങ്ങാ കേടാകുന്നതിനു മുൻപായി ചെയ്യാവുന്ന ഒരു കാര്യം അതിന്റെ നീര് മുഴുവൻ എടുത്തു ഫ്രീസറിൽ ഐസ്ക്യൂബ് വയ്ക്കുന്ന ട്രയൽ ഒഴിച്ച് ഫ്രീ ആക്കി വയ്ക്കുക ശേഷം ആവശ്യമുള്ളപ്പോൾ ഓരോന്നായി എടുത്താൽ വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. നാരങ്ങ കൊണ്ടുള്ള ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. Video credit : E&E kitchen