നാരങ്ങ ഉപയോഗിച്ചുകൊണ്ട് അച്ചാറുകളും ഉപ്പിലിട്ടതും നാം പലപ്പോഴും ഉണ്ടാക്കാറുണ്ട്. അത് കഴിക്കാനും വളരെയധികം ആണ്. കൂടാതെ നാരങ്ങാനീര് കൊണ്ടുള്ള ജ്യൂസും നാം ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ നാരങ്ങയ്ക്ക് അത് മാത്രമല്ല നിരവധി ഉപയോഗങ്ങളും ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. അടുക്കളയിലെ നിരവധി ജോലികൾ എളുപ്പമാക്കുന്നതിന് നാരങ്ങ ഉപയോഗിക്കാവുന്നതാണ്.
നാം വീട്ടിൽ ഏറ്റവും ഉപയോഗിക്കുന്ന ദോശക്കല്ല്, അല്ലെങ്കിൽ ഇരുമ്പിന്റെ പാത്രങ്ങൾ പാനുകൾ എന്നിവയിലെല്ലാം തന്നെ വളരെ പെട്ടെന്ന് തുരുമ്പ് വരാറുണ്ടാകാം. ഇതുപോലെ വരുന്ന തുരുമ്പ് ഇല്ലാതാക്കുന്നതിന് നാരങ്ങ ഉപയോഗിക്കാം. അതിനായി ചെയ്യേണ്ടത് നാരങ്ങയുടെയും ഒരു തോൽ എടുക്കുക ശേഷം അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുത്ത് കഴിഞ്ഞ് നല്ലതുപോലെ തേച്ചു കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകികളയുക. അതിനുശേഷം പാചകത്തിനായി ഉപയോഗിക്കാവുന്നതാണ്.
അടുത്തതായി വീട്ടിൽ ചെമ്പ് പാത്രങ്ങൾ ഓട്ടുപാത്രങ്ങൾ എന്നിവയെല്ലാം ഉണ്ടെങ്കിൽ അവയിൽ എല്ലാം ക്ലാവു പിടിച്ചു പോകുന്നത് സാധാരണ കാര്യമാണ്. പക്ഷേ ഇത്തരത്തിൽ ഉണ്ടാകുന്ന അഴുക്കുകൾ കളയുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അതിനായി നമുക്ക് നാരങ്ങ ഉപയോഗിക്കാവുന്നതേയുള്ളൂ. ആരെങ്കിലും ഒപ്പം ഉപയോഗിച്ചുകൊണ്ട് ആ പാത്രങ്ങളെല്ലാം ഉരച്ചു കൊടുക്കുകയാണെങ്കിൽ അഴകുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഇളകി വരും.
അതുപോലെ തന്നെ അടുക്കളയിൽ പച്ചക്കറികൾ ഗ്രേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ബ്ലേഡുകൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ തുരുമ്പ് വരാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉപ്പും നാരങ്ങ ഉപയോഗിച്ച് കൊണ്ട് കൊടുക്കുകയാണെങ്കിൽ തുരുമ്പിന്റെ അംശങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് നീക്കം ചെയ്യാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Video Credit : Vichus Vlogs