Very Useful Video For Every House Moms : ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഗ്യാസ് അടുപ്പുകൾ ആയിരിക്കും. ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ഇന്ധന നഷ്ടം വളരെ കൂടുതലായി സംഭവിക്കാം. ഗ്യാസിന്റെ വില ക്രമാതീതമായി കൂടിവരുന്ന ഇന്നത്തെ കാലത്ത് ഗ്യാസ് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടത് എല്ലാവർക്കും ആവശ്യമുള്ള കാര്യമാണ്. ലാഭിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഗ്യാസ് കത്തിക്കുമ്പോൾ അതിന് ഉപയോഗിക്കുന്ന ലൈറ്റർ കൃത്യമായി തന്നെ ബർണറിൽ വെച്ച് ഗ്യാസ് കത്തിക്കേണ്ടതാണ്. പോലെ ലൈറ്റ് റുകൾ വെള്ളമുള്ള സ്ഥലങ്ങളിൽ വയ്ക്കരുത് അങ്ങനെ വയ്ക്കുമ്പോൾ അത് കത്താൻ താമസം എടുക്കുന്നു അത്രയും നേരം ഗ്യാസ് ലീക്കായി പോവുകയും ചെയ്യും. അതുപോലെ ഗ്യാസ് ബർണറുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും നല്ല രീതിയിൽ വൃത്തിയാക്കി എടുക്കേണ്ടതാണ്. അതുപോലെഗ്യാസ് സ്റ്റൗ പൈപ്പുകളും കൃത്യമായി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. അതുപോലെ ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
സാമ്പാർ ഉണ്ടാക്കുന്ന സമയത്ത് പരിപ്പും അതിലെ പച്ചക്കറികളും രണ്ടായി വേവിച്ചെടുക്കാതെ പരിപ്പ് വേവിക്കുന്ന അതേ കുക്കറിന്റെ അകത്തേക്ക് ഒരു പാത്രത്തിൽ പച്ചക്കറികൾ അരിഞ്ഞ് അതിലേക്ക് ഇറക്കി വയ്ക്കുക. പരിപ്പ് വേകുന്ന സമയം കൊണ്ട് പച്ചക്കറികളും വെന്തു കിട്ടും. അടുത്ത ഒരു ടിപ്പ് ആവിയിൽ വെച്ച് വേവിച്ചെടുക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന ദിവസം. വെള്ളത്തിൽ വെച്ച് വേവിച്ചെടുക്കുന്ന എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ വച്ച് കൊടുക്കാവുന്നതാണ്.
മൺപാത്രങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ആദ്യം ഹൈ ഫ്ലെയ്മിൽ വച്ച് ചട്ടി നല്ലതുപോലെ ചൂടാക്കുക ശേഷം ലോ ഫ്ലെയിമിലേക്ക് മാറ്റുക. അടുത്ത ടിപ്പ് പച്ചക്കറികൾ വേവിക്കാൻ വയ്ക്കുന്നുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം മാത്രം ഉപയോഗിക്കുക. അതുപോലെ ധാന്യങ്ങൾ വേവിക്കുന്ന സമയത്ത് കുറച്ച് സമയം വെള്ളത്തിൽ ഇട്ട് കുതിർത്ത് വേവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വെന്ത് കിട്ടുന്നതും ആണ് അധികം ഗ്യാസ് നഷ്ടം ഉണ്ടാവുകയുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Vichus Vlogs