വീട്ടമ്മമാര് ഇത് കാണാതെ പോവല്ലേ!! ഇത്രയും നാൾ ദോശമാവ് തയ്യാറാക്കിയിട്ടും ഇതുപോലെ ഒരു ടിപ്പ് അറിയാതെ പോയല്ലോ.

ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി പല മാർഗങ്ങളാണ് ഇന്ന് പലരും കണ്ടുപിടിച്ചു വെച്ചിട്ടുള്ളത്. ഭക്ഷണം ഉണ്ടാക്കുന്നത് വേഗത്തിൽ ആക്കുന്നതിനും വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കുന്നതിനുമായി ഒരുപാട് മാർഗ്ഗങ്ങളാണ് നമുക്ക് മുൻപിൽ ഉള്ളത്. പല എളുപ്പമാർഗങ്ങളും നാം നിത്യജീവിതത്തിൽ ചെയ്തു കൊണ്ടിരിക്കുന്നവരുമാകാം.

അത്തരത്തിൽ ഒരു പുതിയ ടിപ്പാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വീട്ടിൽ ദോശമാവ് ഇഡലി മാവ് എന്നിവ തയ്യാറാക്കുന്നവർ മാവ് വളരെ പെട്ടെന്ന് പൊളിച്ചു പോകാതെ കുറെ നാൾ ഉപയോഗിക്കുന്നതിനായി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം നോക്കാം . അതിനായി ഏറ്റവും ആദ്യം ആവശ്യമുള്ളത് വെറ്റിലയുടെ ഇലയാണ്.

അധികം മൂപ്പ് വരാത്ത എന്നാൽ ഒരുപാട് തളിർത്തു പോകാത്ത ഇലകൾ തിരഞ്ഞെടുക്കുക. അതിനുശേഷം ദോശമാവും ഇഡ്ഡലി മാവും തയ്യാറാക്കി പകർത്തി വെച്ച പാത്രത്തിൽ മാവിനെ മുകളിലായി നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ഇല വെച്ചു കൊടുക്കുക. അതിനുശേഷം മാവ് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്.

ആവശ്യത്തിന് മാവ് എടുക്കുമ്പോൾ ഇല കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദോശമാവ് തീരുന്നത് വരെ ഇല അതുപോലെ തന്നെ വയ്ക്കുക. എത്രനാൾ കഴിഞ്ഞാലും മാവ് ഒട്ടും പുളിച്ചു പോകാതെ അതുപോലെ തന്നെ ഇരിക്കുന്നതായിരിക്കും. ഇതുപോലെ ഒരു ടിപ്പ് നിങ്ങൾ തീർച്ചയായും ചെയ്തു നോക്കണേ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *