പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് പാൽ തിളച്ച് പുറത്തേക്ക് കവിഞ്ഞു പോകുന്നത്. ഇതുപോലെ പുറത്തേക്ക് കവിഞ്ഞു പോയാൽ തന്നെ അത് പാത്രത്തിലും അവിടെയെല്ലാം തന്നെ പറ്റിപ്പിടിച്ച് ഉണങ്ങി വൃത്തികേട് ആകാറുണ്ട്. അത് വീട്ടമ്മമാർക്ക് ഇരട്ടി പണിയാണ് എത്തിക്കുന്നത്.
എന്നാൽ ഇനി പാൽ തിളയ്ക്കുമ്പോൾ ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല. അതിനായി ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ. പാൽ തിളപ്പിക്കാനായി വയ്ക്കുന്ന പാത്രത്തിന് മുകളിൽ ആയി ഒരു തവി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പാൽ തിളച്ചാലും ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് എന്നു പറയുന്നത് ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ദോശക്കല്ല് ചൂടാക്കി അതിലേക്ക് കുറച്ച് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക ശേഷം പാനിന്റെ എല്ലാ ഭാഗത്തേക്കും തെച്ചു വിളിപ്പിച്ചതിനു ശേഷം നന്നായി ചൂടാക്കിയെടുക്കുക ശേഷം പാൻ കഴുകിയെടുക്കുക.
വീണ്ടും അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് എല്ലാ ഭാഗത്തുമായി സ്പ്രെഡ് ചെയ്ത് നന്നായി ചുറ്റി എടുക്കുക. ശേഷം വീണ്ടും പാൻ കഴുകിയെടുക്കുക. അതിനുശേഷം സാധാരണ ദോശമാവ് ഒഴിച്ച് ദോശ ഉണ്ടാക്കി നോക്കുക വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു പോരുന്നത് കാണാം. ഉപകാരപ്രദമായ ഈ രണ്ട് ടിപ്പുകളും വീട്ടമ്മമാർ ചെയ്തു നോക്കൂ. അടുക്കള ജോലികൾ ഇനി വളരെ പെട്ടെന്ന് ചെയ്തു തീർക്കാം. Vide Credit : Vichus Vlogs