വീട്ടമ്മമാർക്ക് വേണ്ടി അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന പുതിയ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ അടുക്കളയിൽ പച്ചക്കറികൾ അരിയുന്നതിനായി കുറച്ചു കഴിഞ്ഞാൽ അതിൽ എല്ലാം തന്നെ കറുത്ത നിറത്തിലുള്ള പാടുകൾ വരാം. ഈ അഴുക്കുകൾ ഇല്ലാതാക്കാൻ ഇനി വളരെയധികം എളുപ്പമാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു പകുതി നാരങ്ങ എടുക്കുക അതിലേക്ക് കുറച്ച് പേസ്റ്റ് തേക്കുക ശേഷം ഈ പലകയിൽ വെച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക.
വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം ഇളകിപ്പോരുന്നത് കാണാം. എല്ലാവരും തന്നെ അടുക്കളയിൽ ധാരാളം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കും ഇത്തരത്തിൽ ദിവസവും ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾ എല്ലാം തന്നെ കുറച്ചു കഴിയുമ്പോൾ കറപിടിച്ചു കാണപ്പെടും. അതുപോലെ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ പാത്രത്തിലേക്ക് കുറച്ചു നാരങ്ങാനീരും പേസ്റ്റും തേച്ച് കൈകൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കുക.
ശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക. സ്റ്റീൽ പാത്രങ്ങൾ സ്റ്റീൽ ക്ലാസുകൾ എല്ലാം തന്നെ ഇതേ രീതിയിൽ വൃത്തിയാക്കി എടുക്കാം. അതുപോലെ തന്നെ ഗ്യാസ് അടുപ്പിന്റെ മുകളിൽ ഉണ്ടാകുന്ന എണ്ണപ്പാടുകളും അഴുക്കുകളും ഇല്ലാതാക്കുന്നതിനും ഇതേ രീതി തന്നെ ഉപയോഗിക്കാം.
ഒരു ചെറുനാരങ്ങയുടെ പകുതി മാത്രം മതി ഇതെല്ലാം വൃത്തിയാക്കി എടുക്കാൻ. അതുപോലെ ബാക്കിവരുന്ന നാരങ്ങ കുറച്ചു വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ അടച്ചു വയ്ക്കുക ഒരു ദിവസത്തിന് ശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കി വെക്കുക. ഇത് അടുക്കളയിലെ കിച്ചൻ സ്ലാബ് വൃത്തിയാക്കുന്നതിനും ഊണ് മേശ വൃത്തിയാക്കുന്നതിനും എല്ലാം ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E&E Kitchen