ഈ അടുക്കള ടിപ്പുകൾ അറിഞ്ഞാൽ ഇനി വീട്ടമ്മമാർക്ക് ജോലികൾ എളുപ്പത്തിൽ ചെയ്തുതീർക്കാം. സമയം ലാഭിച്ച് അടുക്കള പണി ചെയ്യാൻ ഇതു മാത്രം മതി. ഇതിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നാളികേരം കൊണ്ടുള്ളതാണ് നാളികേരം പൊട്ടിക്കുന്ന സമയത്ത് കൃത്യമായ വട്ടത്തിൽ തന്നെ പൊട്ടിച്ചെടുക്കാൻ സാധിച്ചാൽ നമുക്ക് ചിരകാൻ എളുപ്പം ആയിരിക്കും. അതിനുവേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് നാളികേരം പൊട്ടിക്കുന്നതിനു മുൻപ് കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക.
അതിനുശേഷം പൊട്ടിക്കുകയാണെങ്കിൽ അധികം അധ്വാനം ആവശ്യമില്ലാതെ പെട്ടെന്ന് പൊട്ടുകയും മാത്രമല്ല വട്ടത്തിൽ തന്നെ പൊട്ടിക്കാൻ പറ്റുകയും ചെയ്യും. അടുത്ത ഒരു ടിപ്പ് കുക്കറിൽ നമ്മൾ സാധനങ്ങൾ വേവിക്കാൻ വയ്ക്കാറുണ്ടല്ലോ പലപ്പോഴും ഇത് വെന്തുവരുന്ന സമയത്ത് അതിലെ വെള്ളമെല്ലാം പുറത്തേക്ക് തെറിച്ചു എല്ലായിടത്തും വളരെ വൃത്തികേട് ആകും.
അതുപോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. കുക്കറിൽ നമ്മൾ എന്ത് വേവിക്കാൻ വയ്ക്കുകയാണെങ്കിലും അത് ആദ്യം ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം കുക്കറിലും കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് ഈ പാത്രം ഇറക്കിവെച്ചതിനുശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക.
ശേഷം തുറന്നു നോക്കുമ്പോൾ നല്ലതുപോലെ അത് വെന്ത് വന്നിരിക്കും മാത്രമല്ല വെള്ളമൊന്നും കുക്കറിന്റെ പുറത്തു പോവുകയുമില്ല. അതുപോലെ നമ്മൾ മുറിച്ചു വച്ചിരിക്കുന്ന നാളികേരം പിറ്റേ ദിവസത്തേക്ക് ഉപയോഗിക്കാനായി മാറ്റിവയ്ക്കുമ്പോൾ അതിൽ കുറച്ച് ഉപ്പ് തേച്ച് വയ്ക്കുകയാണെങ്കിൽ പൂപ്പൽ പായൽ എന്നിവ ഒന്നും പിടിക്കാതെ അധികം കേടുവരാതെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും. ഈ ടിപ്പുകൾ നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : grandmother tips