മഴക്കാലം ആരംഭിച്ച തോടുകൂടി ഭക്ഷണസാധനങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് തണുത്ത് പോകുന്നത് നല്ല ചൂടോടുകൂടി കഴിക്കാൻ ആയിരിക്കും ഈ സമയത്ത് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ പല ഭക്ഷണസാധനങ്ങളും രാവിലെ ഉണ്ടാക്കിവെച്ച് കുറച്ചു സമയം കഴിയുമ്പോഴേക്കും അത് തണുത്ത് പോകാറുണ്ട്. പ്രത്യേകിച്ച് രാവിലെ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ അത് വൈകുന്നേരം ആകുമ്പോഴേക്കും കട്ടിയായി കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാകും.
അത്തരം സന്ദർഭങ്ങളിൽ നമ്മൾ ആ ചപ്പാത്തി വീണ്ടും ചൂടാക്കുകയാണെങ്കിൽ അതിന്റെ കട്ടി കൂടി വരികയുള്ളൂ. എന്നാൽ അത് കളയാനും സാധിക്കില്ല. ചപ്പാത്തി കളയേണ്ട ആവശ്യമില്ല ഇല്ലാതെതന്നെ ഉണ്ടാക്കിയ സമയത്ത് എങ്ങനെയാണ് നമ്മൾ കഴിച്ചത് അതുപോലെ തന്നെ വീണ്ടും കഴിക്കാൻ ഇതുപോലെ ചെയ്താൽ മതി.
വീട്ടിൽ ഇഡലി പാത്രം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തിയുടെ കാര്യം റെഡിയാക്കാം. ആദ്യം തന്നെ ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു വയ്ക്കുക ശേഷം ചൂടാക്കാൻ വയ്ക്കുക. അതിനുമുകളിൽ ഒരു തട്ട് വെച്ച് ബാക്കിവരുന്ന ചപ്പാത്തികൾ എല്ലാം അതിൽ നിരത്തുക ശേഷം ഒരു 5 മിനിറ്റോളം ആവിയിൽ നല്ലതുപോലെ ചൂടാക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചപ്പാത്തി ഉണ്ടാക്കിയ സമയത്ത് ഉണ്ടായിരുന്ന സോഫ്റ്റിൽ തന്നെ കഴിക്കാൻ സാധിക്കും. ബാക്കി വരുന്ന ചപ്പാത്തി എല്ലാം തന്നെ ഇതുപോലെ ചെയ്തെടുക്കാവുന്നതാണ്. വീണ്ടും എടുക്കുന്നതിനേക്കാൾ നല്ലത് ഇതുപോലെ ആവിയിൽ വേവിച്ചെടുക്കുന്നത് ആയിരിക്കും. മാത്രമല്ല ഇതിനു നല്ല സോഫ്റ്റ് ഉണ്ടാകും. Credit : grandmother tips