വീട്ടമ്മമാർക്ക് അടുക്കളയിൽ ജോലികൾ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിനും പാചകത്തിലെ ചെറിയ ടിപ്പുകളും ആണ് പറയാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് പാല് തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് പാല് തിളച്ചു പോകാതിരിക്കാൻ വേണ്ടി ആ പാത്രത്തിന് കുറുകെ ആയി ഒരു തവി വെച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാൽ തിളച്ചാലും പുറത്തേക്ക് പോകില്ല ഇത് എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. അടുത്തതായി അടുക്കളയിൽ ഉപയോഗിക്കുന്ന മരത്തിന്റെ തവികൾ കുറച്ചു സമയം കഴിയുമ്പോൾ നിറം മങ്ങിപ്പോകാറുണ്ട് .
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ കുറച്ചു വെളിച്ചെണ്ണ തിരിച്ചുവയ്ക്കുകയാണെങ്കിൽ എപ്പോഴും പുതിയത് പോലെ തന്നെ ഇരിക്കുന്നതായിരിക്കും. അടുത്ത ടിപ് എന്ന് പറയുന്ന കറിവേപ്പില പെട്ടെന്ന് കേടായി പോകാതിരിക്കണമെങ്കിൽ അത് ഒരു ചില്ല് പാത്രത്തിൽ ആക്കി ഇട്ട് അടച്ചുവയ്ക്കുകയാണെങ്കിൽ ഒട്ടും തന്നെ കേടായി പോകില്ല .
പെട്ടെന്ന് ചീഞ്ഞു പോവുകയും ഇല്ല. അതുപോലെ മീൻ ഇറച്ചി എന്നിവ വറുത്തതിനുശേഷം ബാക്കിവരുന്ന എണ്ണ നിങ്ങൾ അയച്ച് ഒരു പാത്രത്തിൽ വയ്ക്കുകയാണെങ്കിൽ അത് വീണ്ടും ഉപയോഗിക്കാൻ സാധിക്കും. അതിലെ കരട് കളയേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക. Credit : E & E Kitchen