വീട്ടമ്മമാർക്ക് വീട്ടിലെ കരണ്ട് ബില്ല് കുറയ്ക്കാൻ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ മാത്രം മതി. ഈ സൂത്രം നിങ്ങളും ചെയ്യൂ.

രണ്ടു പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് വീട്ടിലെ കരണ്ട് ബില്ല് ലാഭിക്കാം എന്ന് നോക്കാം. അതിനായി നിങ്ങൾക്ക് രണ്ടോ മൂന്നോ പ്ലാസ്റ്റിക് കുപ്പികൾ എടുക്കാവുന്നതാണ്. മറ്റുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോലെയെല്ലാം ഫ്രിഡ്ജ് പഴകുംതോറും ഒരുപാട് കരണ്ട് അത് വലിക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ കരണ്ട് ബില്ലും ഒരുപാട് കൂടുന്നത് ആയിരിക്കും.

കുപ്പികളിൽ വെള്ളം നിറച്ചു വയ്ക്കുക അതിനുശേഷം ഫ്രിഡ്ജിന്റെ ഉള്ളിലായി ഈ കുട്ടികൾ വയ്ക്കുക വെള്ളം ചീത്തയാകുമ്പോൾ മാത്രം മാറ്റിവയ്ക്കുക അല്ലാതെ ഇത് കുടിക്കാനായി ഉപയോഗിക്കാൻ പാടില്ല. ഇതിന്റെ ഉപയോഗം എന്താണെന്ന് വെച്ചാൽ ഫ്രിഡ്ജിൽ നമ്മൾ ഇത് വയ്ക്കുന്ന സമയത്ത് വെള്ളമെല്ലാം തന്നെ തണുക്കുന്നതായിരിക്കും.

ഫ്രിഡ്ജ് നമ്മൾ കുറച്ച് സമയം ഓഫ് ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടെങ്കിൽ ആ സമയങ്ങളിൽ ഫ്രിഡ്ജിന്റെ ഉള്ളിൽ തണുപ്പ് ഒരേ രീതിയിൽ തന്നെ നിലനിൽക്കുന്നതിനു വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത് ചിലപ്പോൾ നമ്മൾ ഫ്രിഡ്ജ് ഓഫ് ചെയ്യുമ്പോൾ അതിന്റെ തണുപ്പ് കുറഞ്ഞു വരും ശേഷം നമ്മൾ ഓൺ ചെയ്യുമ്പോൾ അതേ തണുപ്പ് നിലനിർത്തുന്നതിന് വേണ്ടി ഒരുപാട് കരണ്ട് വലിച്ചെടുക്കേണ്ട അവസ്ഥ ഉണ്ടാകും .

ഈ ഒരു സാഹചര്യമുണ്ടാക്കാൻ ഇതുപോലെ കുപ്പികൾ വച്ചാൽ നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും. ഇതുപോലെ മറ്റൊരു ടിപ്പ് നിങ്ങൾക്ക് പരിചയപ്പെടുത്താം പഴം വാങ്ങുന്ന സമയത്ത് ഇപ്പോൾ മഴക്കാലം ആണല്ലോ പെട്ടെന്ന് കേടാകും ഇതുപോലെ കേടാകാതിരിക്കണമെങ്കിൽ പഴം വാങ്ങുമ്പോൾ അതിന്റെ ഞെട്ട് ഭാഗത്ത് ഒരു കടലാസ് കൊണ്ട് പൊതിഞ്ഞ് കെട്ടിവയ്ക്കുക. ഇങ്ങനെ ചെയ്താൽ പഴം പെട്ടെന്ന് കേടാകില്ല. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *